ദമാം- കിഴക്കൻ പ്രവിശ്യയിൽ കൊക്കൈയിൻ കടത്തിയതിന് രണ്ടു ഇന്ത്യക്കാരെ സൗദി പോലീസ് പിടികൂടി. മുജാഹിദീൻ പട്രോളിംഗ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പ്രതികളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
റിയാദിൽ മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശികളെയും അറസ്റ്റ് ചെയ്തു. 9 കിലോഗ്രാം മെത്താംഫെറ്റാമൈൻ, ഹെറോയിൻ എന്നിവ വിൽപന നടത്തിയതിനാണ് അറസ്റ്റ്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ജിസാനിലെ അൽ-അർദ സെക്ടറിൽ ഗ്രൗണ്ട് പട്രോളിംഗ് സംഘം നടത്തിയ റെയ്ഡിൽ 187 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. ജിദ്ദയിൽ മയക്കുമരുന്നുമായി യെമൻ പൗരനെയും പിടികൂടി. 4 കിലോഗ്രാം മെത്താംഫെറ്റാമൈനാണ് ഇയാളിൽനിന്ന് പിടികൂടിയത്.