ഇടുക്കി - വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു. കേസിലെ പ്രതിയായി ആരോപിക്കപ്പെട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് കേസ്.
കഴിഞ്ഞ മാസം ആറിനാണ് പെൺകുട്ടിയുടെ അച്ഛനും പാൽരാജും തമ്മിൽ സംഘർഷമുണ്ടായത്. തയ്യൽതൊഴിലാളിയായ പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനേയും കുത്തിപ്പരിക്കേൽപ്പിച്ചതിന് ജയിലിലായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ തന്നെ കയ്യേറ്റം ചെയ്തെന്ന പാൽരാജിന്റെ പരാതിയിൽ പീരുമേട് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസ് ചുമത്തിയത്.