താമരശ്ശേരി- ടൗണില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവന്‍ മോഷ്ടിച്ചു. താമരശ്ശേരി പോലീസ് സ്‌റ്റേഷന് സമീപം റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 23 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ നഷ്ടമായതാണ് പരാതി കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇന്ന് രാവിലെ കടതുറക്കാന്‍ ജോലിക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കടയുടെ മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുരന്നത്. മൂന്നു പേരടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്.സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌കാഡും പരിശോധന നടത്തി.