ദോഹ- കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട് ശ്രദ്ധേയമായി. ദോഹ ഷമാലിലേക്ക് സംഘടിപ്പിച്ച യാത്ര ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡന്റ് അമീൻ അന്നാരക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി അഹമ്മദ് ഷാഫി മുഖ്യാതിഥിയായി.
സർക്കീട്ടിന്റെ ഭാഗമായി അൽ ഗുവൈരിയ പാർക്കിൽ വിവിധ കലാ കായിക വിനോദ മത്സരങ്ങൾ നടന്നു. കൾച്ചറൽ ഫോറം മുൻ സംസ്ഥാന പ്രസിഡന്റ് മുനീഷ് എ.സി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് അലി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷമീർ വി.കെ, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീൻ വളാഞ്ചേരി, അഹമ്മദ് കബീർ, സെക്രട്ടറി ഫഹദ് മലപ്പുറം, കലാ കായിക വിഭാഗം കൺവീനർ ഇസ്മായിൽ വെങ്ങാശ്ശേരി, റഹ്മത്തുല്ല കൊണ്ടോട്ടി, അസ്ഹർ അലി, ഷിബിലി മഞ്ചേരി, ഷബീബ് അബ്ദുറസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.