Sorry, you need to enable JavaScript to visit this website.

മകര വിളക്ക് തെളിയിച്ചു എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം- ശബരിമല പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിയിച്ചു എന്നുപറയുന്നതിൽ തെറ്റില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്  പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്  പൊന്നമ്പല മേട്ടിൽ കാട്ടുമൂപ്പന്മാർ ആണ് പരമ്പരഗതമായി വിളക്ക് തെളിയിച്ചുപോന്നിരുന്നത്. തെളിഞ്ഞു എന്നും തെളിയിച്ചു എന്നും പറയുന്നതിലും വലിയ വ്യത്യാസം ഇല്ല. ശബരിമലയിൽ ഇത്തവണ വരുമാനം കൂടി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ  ചാർത്തിയ തിരുവഭരണങ്ങൾ പന്തളത്ത് എത്തിച്ചു. പേടകത്തിൽ ശിരസ്സിൽ ഏറ്റി നാലാം നാളായ ബുധനാഴ്ച രാവിലെയാണ് തിരികെ പന്തളം കൊട്ടാരത്തിൽ എത്തിച്ചത്. തിരുവാഭരണങ്ങൾ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി. ഈ മാസം 13നാണ് പന്തളത്തുനിന്നും തിരുവാഭരണങ്ങൾ ഘോഷയാത്രയായി പുറപ്പെട്ടത്. കാൽനടയായി 83 കിലോമീറ്റർ പിന്നിട്ട് 15 ന് ശബരിമലയിലെത്തി. ശബരിമലയിലേക്ക് മൂന്ന് ദിവസവും തിരികെ പന്തളത്തേക്ക് നാല് ദിവസവുമാണ് പേടക വാഹക്കാരുടെ യാത്ര. ആംഡ് പോലീസ് സേനയും അനുഗമിച്ചിരുന്നു.
 

Latest News