Sorry, you need to enable JavaScript to visit this website.

പോലീസ് മര്‍ദ്ദനത്തിന് ഇരയായ ദളിത് യുവാവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തൃശൂര്‍ - പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം വിട്ടയച്ചതിന് പിന്നാലെ ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനാണ് 2017 ജൂലായില്‍ ആത്മഹത്യ ചെയ്തത്. പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയില്‍ തൃശൂര്‍ എസ് സി-എസ് ടി കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

വിനായകനെ പോലീസ് മര്‍ദ്ദിച്ചതായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാവറട്ടി സ്റ്റേഷനിലെ സി പി ഒമാരായ ടിപി ശ്രീജിത്ത്, കെ സാജന്‍ എന്നിവര്‍ മര്‍ദ്ദിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. 2017 ജൂലൈ 17ന് സുഹൃത്തുമായി സംസാരിച്ച് നിന്ന വിനായകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുംബം വിനായകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയതോടെ വിട്ടയച്ചെങ്കിലും യുവാവിനെ പിറ്റേ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ലോകായുക്തയിലും കുടുംബം പരാതി നല്‍കിയിരുന്നു.

Latest News