Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ റോഡിൽ കളിച്ചതിന് 10 വയസുകാരന് മർദനം

ആലപ്പുഴ-റോഡിൽ കളിച്ചതിന് ചെങ്ങന്നൂരിൽ 10 വയസ് കാരന് മർദ്ദനം. ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പാണ്ടനാട്  നോർത്ത് മുറിയായി ക്കര തറയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആ സാം സ്വദേശി നൂർ അഹമ്മദിൻ്റെയും ജഹുറ ബീഗത്തിൻ്റെയും മകൻ ജഹാൻ അഹമ്മദ്(10 )ആണ് മർദ്ദനമേറ്റത്. ജഹാൻ പാണ്ടനാട് ജെ ബി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ട് വന്നതിനു ശേഷം കൂട്ടുകാരുമൊത്ത് വീടിൻ്റെ അടുത്ത് റോഡിൽ പന്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ജഹാൻ.
 സമീപവാസി' റോണി എന്നയാൾ റോഡിൽ പന്തുകളിച്ചതിനെ ചോദ്യം ചെയ്യുകയും ജഹാനെ വടിയുപയോഗിച്ച് പൊതിരെ തല്ലുകയുമായിരുന്നു.കൂടെ നിന്നവർ ഭയന്ന് ഓടി. ജഹാൻ്റെ കരച്ചിൽ കേട്ട് ഓടി വന്ന അയൽവാസികൾ പ്രതിയെ ചോദ്യം ചെയ്തങ്കിലും ഇയാൾ നാട്ടുകാരോട് ക്ഷുഭിതനായി അസഭ്യം ചൊരിഞ്ഞു. ഒടുവിൽ വാക്കേറ്റത്തിൽ കലാശിച്ചു. പിന്നീട് സമീപവാസികളും നാട്ടുകാരും ചേർന്ന് ജഹാനെ ആശുപത്രിയിലെത്തിച്ചു. കൈക്കും കാലിനും പരിക്കുണ്ട്. ഈ സമയം ജഹാൻ്റെ മാതാപിതാക്കൾ ഇവിടെ ഉണ്ടായിരുന്നില്ല. ഇവർ ജോലിക്കു പോയിരുന്നു. പിന്നീട് മാതാപിതാക്കൾ എത്തിയാണ് പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയത്. ഇതുമായി ബന്ധപെട്ട്  ചെങ്ങന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ വിബിൻ എ സി പറഞ്ഞു.

Latest News