ഇടുക്കി- താൻ ഭൂമി കയ്യേറിയെന്ന വിജിലൻസിൻ്റെ കണ്ടെത്തൽ എങ്ങനെയെന്ന് അറിയില്ലെന്ന് മാത്യു കുഴൽനാടൻ എം എൽ എ. ചിന്നക്കനാലിലെ തൻ്റെ റിസോർട്ട് ഭൂമി യുടെ അതിരുകൾ കാണിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിവരിയ്ക്കുകയായിരുന്നു അദേഹം. റിസോർട്ട് 50 സെന്റ് ഭൂമി കയ്യേറിയെന്നു വിജിലൻസും പിന്നീട് റവന്യൂ വകുപ്പും കണ്ടെത്തിയതിനെ തുടർന്നാണ് കുഴൽനാടൻ ചിന്നക്കനാൽ കപ്പിത്താൻ റിസോർട്ടിലേക്കു മാധ്യമങ്ങളെ ക്ഷണിച്ചത്. ഭൂമി പിടിച്ചെടുക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്