തൃശൂർ - ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ മാന്ദാമംഗലം പൊന്നൂക്കരയിൽ കാഞ്ഞിരവീട്ടിൽ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവമെന്നാണ് വിവരം.
രണ്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആറുമാസം പ്രായമായ കുഞ്ഞുണ്ട്. തോണിപ്പാറ പൊങ്ങണാമൂല വീട്ടിൽ സുഭാഷിന്റെ മകളാണ്. മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.