കോട്ടയം - കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ 'രാം കെ നാം' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തിങ്കളാഴ്ച്ച ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടയാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ചൊവ്വ രാത്രി കോളേജ് കവാടത്തില്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാണിക്കുന്ന ഡോക്യുമെന്ററിയാണ് 'രാം കെ നാം'. തിങ്കള്‍ വൈകിട്ട് കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പസിനുള്ളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പ്രദര്‍ശനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.