കോഴിക്കോട്- സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം വിവാദമായതോടെ വിശദീകരണവുമായി കാൽനടയായി ഹജ് ചെയ്ത് പ്രശസ്തനായ ശിഹാബ് ചോറ്റൂർ രംഗത്തെത്തി. എന്റെ മുമ്പു നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തുവെന്നും അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക്ക് ചെയ്തതിൽ അത്ഭുതം തോന്നിയതാണെന്നും ശിഹാബ് പറഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു പോസ്റ്റിട്ടത്. പോസ്റ്റിന് അയോധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല. ഫാസിസവുമായി ഒരിക്കലും രാജിയാവാനില്ല. ഞാൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്. ഈ സത്യാവസ്ഥ അറിയാതെ ആണ് പലരും പ്രതികരിക്കുന്നത്. അത് അല്ലാഹുവിനു വിടുന്നു. ആത്മാർത്ഥമായി പറയുന്ന ഈ വാക്കുകൾ സ്വീകരിക്കുന്നവർ ദയവ് ചയ്തു അത് ഷെയർ ചെയ്യരുത്. ഹബീബായ നബിയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഒരിക്കലും
ഫാസിസത്തെ ഞാൻ പിന്തുണക്കില്ല. വിശദീകരണം ഇല്ലാതെ തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിനു ഞാൻ എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ശിഹാബ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)