Sorry, you need to enable JavaScript to visit this website.

സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്, നിയമസഭാ സമ്മേളനത്തിന് മറ്റന്നാള്‍ തുടക്കം

തിരുവനന്തപുരം - സംസ്ഥാന ബജറ്റ് പാസാക്കുന്നതിനുള്ള നിയമസഭയുടെ പത്താം സമ്മേളനത്തിന് 2024 ജനുവരി 25 ന് തുടക്കം കുറിക്കും.  മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം സഭ ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.  ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍  സഭ ചേരുന്നില്ല.  തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി  ഫെബ്രുവരി 15 മുതല്‍  25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍  മാര്‍ച്ച്  20 വരെയുള്ള കാലയളവില്‍  13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.

 

Latest News