തിരുവനന്തപുരം - ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെ കടുത്ത നീരസം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്നും താൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയുമെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
താൻ ആരെയും ദ്രോഹിക്കാറില്ല, തന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രിയുടെ നിലപാട് ഇടതു മുന്നണിക്കകത്ത് വിവാദമായിരുന്നു. മന്ത്രിയുടെ നിലപാട് തെറ്റാണെന്ന് ഇടത് സാമാജികർ അടക്കം നിലപാട് പറഞ്ഞപ്പോൾ മന്ത്രി നിരത്തിയ കണക്കുകൾ തെറ്റാണെന്നും ഇ ബസ് ലാഭകരമാണെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കിയത് മന്ത്രിക്ക് കടുത്ത പ്രതിസന്ധിയുണ്ടായിക്കയെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്താനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനായി വാങ്ങിയ ഇലക്ട്രിക് ബസ്സുകൾ നിർത്തുമെന്ന മന്ത്രിയുടെ അഭിപ്രായം ശ്രദ്ധയിൽ പെടുത്തിയപ്പോൾ 'മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്ന്' ഈയിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചിരുന്നു. ഇടതുമുന്നണിയുടെ നയപരമായ തീരുമാനം നടപ്പാക്കും. ജനങ്ങൾക്ക് ആശ്വാസകരമായ ഒന്നും നിർത്തലാക്കില്ലെന്നും സി.പി.എം സെക്രട്ടറി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മുൻ മേയറും വട്ടിയൂർക്കാവ് എം.എൽ.എയുമായ വി.കെ പ്രശാന്ത് അടക്കമുള്ളവരും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. പത്തുരൂപ മിനിമം നിരക്കിലോടുന്ന ഇലക്ട്രിക് ബസുകൾ നഷ്ടത്തിലെങ്കിൽ ആ കണക്ക് മന്ത്രി പുറത്തുവിടണമെന്നും ഇലക്ട്രിക് വാഹനങ്ങൾ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണെന്നും ജനങ്ങൾക്കത് അനിവാര്യമാണെന്നുമായിരുന്നു എം.എൽ.എയുടെ പ്രതികരണം.