കോട്ടയം - അയോധ്യയിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കോട്ടയം കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘർഷാന്തരീഷം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 'റാം കെ നാം' ഡോക്യുമെന്ററി പ്രദർശനത്തെ ചൊല്ലിയാണ് സംഘർഷം തുടങ്ങിയത്.
ബി.ജെ പി തടഞ്ഞത് പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. അറിയിച്ചു. തിങ്കളാഴ്ച രാത്രി പ്രദർശനം തടഞ്ഞവരെ വ ഡിവൈഎഫ്‌ഐ വെല്ലുവിളിച്ചു. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി പ്രദർശനത്തിനിടയിലാണ് ബിജെപി പ്രവർത്തകരും വിദ്യാർഥികളും ഏറ്റുമുട്ടിയത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി ചൊവ്വാഴ്ച രാത്രി കോളേജിന് പുറത്ത് പ്രദർശനം നടത്തും.
കോളേജ് യൂണിയന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങിയത്. കോളേജ് ഗേറ്റിന് സമീപത്തായിരുന്നു പ്രദർശനം. പെൺകുട്ടികളടക്കം 40 ഓളം വിദ്യാർഥികളുണ്ടായിരുന്ന ഇവിടേക്ക് 25 ഓളം ബിജെപി പ്രവർത്തകർ ഇരമ്പിയെത്തി പ്രദർശനം തടയുകയായിരുന്നു.
സംഘർഷാന്തരീഷം സൃഷ്‌ടിച്ച് കോളേജിന് മുൻവശത്തെ പോസ്റ്ററുകളും ബാനറുകളും തകർത്തു. വിവരമറിഞ്ഞ് പള്ളിക്കത്തോട് പോലീസെത്തി ബിജെപി പ്രവർത്തകരെ മാറ്റി. തുടർന്ന് കോളേജ് കോമ്പൗണ്ടിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രശസ്ത ഡോക്യുമെന്ററി ‘രാം കേ നാമി’ന്റെ പ്രദർശനത്തിൽ അതിക്രമം കാണിച്ച ആർ എസ് എസ് നടപടി ഹീനവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു. വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ദ്ധൻ 1992 ൽ പുറത്തിറക്കിയ രാം കെ നാം എന്ന ഡോക്യുമെന്ററി അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് പ്രമേയമാക്കിയത്.
രാം കെ നാം പോലെ വലിയ അംഗീകാരം നേടിയിട്ടുള്ള കൃത്യവും വ്യക്തവുമായ വിവരങ്ങൾ അടങ്ങുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ കേരളത്തിൽ ഇത്തരത്തിൽ ഒരു അതിക്രമം ഉണ്ടായാൽ അത് ചെറുത്തു തോല്പിക്കുക തന്നെ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു. രാം കേ നാം സിനിമ കാണുവാനും പ്രദർശിപ്പിക്കുവാനും കേരളത്തിൽ എല്ലാവർക്കും അവകാശമുണ്ട്. ഇത്തരത്തിലുള്ള സർഗാത്മക സൃഷ്ടികളെ ആക്രമിക്കുന്ന പ്രവണത യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
രാം കെ നാം ഡോക്യുമെന്ററി കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്.പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ പതാകകള്‍ അതിന് കാവല്‍ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്, തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതമെന്ന് ജെയ്ക്ക് പറഞ്ഞു.