ഇടുക്കി- പി.എല്‍.എ പദ്ധതിയിലെ ഏറ്റവും പ്രായംകൂടിയ പഠിതാവായിരുന്ന വണ്ടന്‍മേട് സ്വദേശിനി കമലകണ്ണിയമ്മ (110) നിര്യാതയായി. കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പി.എല്‍.എ പദ്ധതിയിലൂടെ സാക്ഷരത നേടിയ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പഠിതാവായിരുന്നു ഇവര്‍.
ബ്രിട്ടീഷ് ഭരണ കാലത്ത് തേയില കൊളുന്തു നുള്ളുന്ന ജോലിക്കായി തമിഴ്നാട്ടില്‍ നിന്നും വണ്ടന്‍മേട്ടിലെത്തിയ ഇവര്‍ വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്തു.ബാല്യകാലം മുതല്‍ നാടന്‍ പാട്ടുകളോടും നൃത്തത്തോടും കമ്പമുണ്ടായിരുന്നു.ഭര്‍ത്താവിന്റെ മരണ ശേഷം വണ്ടന്‍മേട് ഇഞ്ചപ്പടപ്പില്‍ ഇളയ മകന്‍ ചെല്ലദുരൈക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ചിന്നത്തായി, രാജ് എന്നിവരാണ് മറ്റ് മക്കള്‍.