പാലക്കാട്- രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ 90 ലക്ഷം രൂപ വാളയാറില്‍ പിടിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പണമാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയത്. അഞ്ഞൂറു രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ദേശീയപാതയില്‍ പോലീസ് പരിശോധന നടക്കുന്നുണ്ടായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കോയമ്പത്തൂരില്‍ കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. അത് വിശ്വാസം വരാതെ ഉദ്യോഗസ്ഥര്‍ കാര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. പണം കണ്ടെത്തിയപ്പോള്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്തു. പഴയ സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണമാണ് എന്നായിരുന്നു വാദം. എന്നാല്‍ അതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാനായില്ല. മലപ്പുറത്തേക്കാണ് പണം കൊണ്ടുപോയിരുന്നത് എന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. മുമ്പും കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍. 2021ല്‍ വാളയാറിനും കുരുടിക്കാടിനും ഇടയില്‍ വെച്ച് കുഴല്‍പ്പണസംഘത്തെ ആക്രമിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ആക്രമണത്തിനിരയായ കാര്‍ ഓടിച്ചിരുന്നത് മുഹമ്മദ് നിസാര്‍ ആണെന്ന് പോലീസ് പറഞ്ഞു.
മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി
ബാബരിയാണ് നീതി, ആ താഴികക്കുടങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും-പി മുജീബ് റഹ്മാന്‍