Sorry, you need to enable JavaScript to visit this website.

അയോധ്യ പ്രതിഷ്ഠയിൽ കേരളത്തിലും സ്‌കൂളിന് അവധി; ഡി.ഇ.ഒയെ തള്ളിയ ഹെഡ്മാസ്റ്ററുടെ നടപടിയിൽ അടിയന്തര അന്വേഷണം

തിരുവനന്തപുരം / കാസർകോട് - അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് സ്ഥാപിച്ച ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ കേരളത്തിലും സ്‌കൂളിന് അവധി നൽകിയതിൽ അന്വേഷണത്തിന് ഉത്തരവ്. കാസർകോട് കുട്‌ലു ശ്രീഗോപാലകൃഷ്ണ ഹൈസ്‌കൂളിൾ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഇന്ന് അവധി നല്കിയെന്നാണ് പറയുന്നത്. സംഭവത്തിൽ അടിയന്ത അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു.  ഔദ്യോഗിക നിർദേശമില്ലാതെ സ്‌കൂളിന് അവധി നല്കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപോർട്ട് നല്കണമെന്ന് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്കി. 24 മണിക്കൂറിനകം അന്വേഷിച്ച് റിപോർട്ട് നൽകാനാണ് നിർദേശം.

വയനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച്‌ നഗ്‌നചിത്രം പകർത്തി; കാഴ്ചവയ്ക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

'അഞ്ചല്ല, 500 പെൺകുട്ടികളെ ഇഷ്ടമാണ്'; ശുഹൈബ് മാലികിന്റെ വാക്കുകൾ വൈറൽ, ശുഹൈബിന്റെ വീട്ടുകാർക്കും ഇഷ്ടം സാനിയയെ

പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

 അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ അവധിക്കു അപേക്ഷ നൽകിയിരുന്നെങ്കിലും അത് അനുവദിച്ചിരുന്നില്ലെന്ന് ഡി.ഇ.ഒ ദിദേശൻ പ്രതികരിച്ചു. ചട്ടവിരുദ്ധമായി അവധി നല്കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സ്‌കൂളിന് പ്രാദേശിക അവധി നല്കാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവർത്തിക്കുമെന്നുമാണ് സ്‌കൂളുമായി ബന്ധപ്പെട്ടവർ പറയുന്നത്. മോഡി ഭരണകൂടത്തോട് രാഷ്ട്രീയ താൽപര്യമുള്ളവരെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേരള സർക്കാർ ഇതിന് തയ്യാറായിരുന്നില്ല. സംഘപരിവാർ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമായുള്ള മതപരമായ ഒരു ചടങ്ങിന് പൊതുഅവധി പ്രഖ്യാപിച്ചതിനെതിരെ പലരും രംഗത്തുവന്നിരുന്നു.


 

Latest News