Sorry, you need to enable JavaScript to visit this website.

സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു

കൊച്ചി- മലയാള സിനിമാ സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു. വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളൻ, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം, കാക്കയ്ക്കും പൂച്ചക്കും കല്യാണം, ഈ മഴ തേന്മഴ, സെമീന്ദാർ, സി. ഐ മഹാദേവൻ 5 അടി 4 ഇഞ്ച്, മാണിക്യൻ,  ജോസേട്ടന്റെ ഹീറോ, 3 വിക്കറ്റിനു 365 റൺസ് തുടങ്ങി ഇരുപതിലേറെ സിനിമകൾ സംവിധാനം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. ഭാര്യ അനിത. മക്കൾ: ഹരിത, സൂര്യദാസ്. അച്ഛൻ കുഞ്ഞുകുഞ്ഞ്, അമ്മ സരോജിനി. '
 

Latest News