Sorry, you need to enable JavaScript to visit this website.

മതം ആശ്വാസമാകാം, ആവേശമാകരുത്- വിധു പ്രതാപ്

തിരുവനന്തപുരം- അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചു കളഞ്ഞ ശേഷം നിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് വളരെ ആഘോഷത്തോടെയാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ന് നടന്നത്. അമിതാഭ് ബച്ചൻ അടക്കമുള്ള സെലിബ്രിറ്റികൾ ആഘോഷ ചടങ്ങിൽ ആഘോഷത്തോടെ പങ്കെടുത്തു. എന്നാൽ നിരവധി കലാകാരൻമാർ അയോധ്യയിലെ ചടങ്ങിനെതിരെ രംഗത്തെത്തുകയും ചെയ്തു. 
ഗായകനും സംഗീതജ്ഞനുമായ വിധു പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പോറ്റും ഇക്കാര്യത്തിൽ ചർച്ചയായി. 
മതം ഒരു  ആശ്വാസമാകാമെന്നും എന്നാൽ ആവേശം ആകരുതെന്നും വിധു പ്രതാപ് പോസ്റ്റിൽ വ്യക്തമാക്കി. 


അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ രംഗത്തെത്തിയത്. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് അറിയിച്ചത്.

നമ്മുടെ ഇന്ത്യ' എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേർത്താണ് നടി പാർവതി തെരുവോത്ത് പോസ്റ്റ് പങ്കുവച്ചത്. 'ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്ന് ആഷിഖ് അബുവും 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
 

Latest News