ഇടുക്കി- മനുഷ്യ ജീവൻ പന്താടി തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് എന്ന ക്രൂരവിനോദം തുടരുന്നു. പൊങ്കലിനോട് അനുബന്ധിച്ചു നടക്കുന്ന മനുഷ്യൻ കാളക്കൂറ്റ ന്മാരെ കായികബലം കൊണ്ട് മെരുക്കുന്ന ഈ വിനോദത്തിൽ ഇക്കുറി രണ്ടു ജീവനാണ് കുരുതി കൊടുക്കപ്പെട്ടത്.
പരമ്പരാഗതമായി തമിഴ്‌നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയ്ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാർജിച്ച സ്ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു. തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് ആഘോഷങ്ങൾക്കിടെ കാളയുടെ ആക്രമണത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് സംഭവം. ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു. എന്നാൽ ജല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ പിടിച്ചുകെട്ടാൻ ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. 186 കാളകളാണ് ഈ ജല്ലിക്കെട്ടിന്റെ ഭാഗമായത്.കാളയെ മെരുക്കുന്ന കായിക വിനോദത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് സുപ്രിം കോടതി ഇടപെട്ടിരുന്നു. സുപ്രിം കോടതി നിർബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങളിൽ മുഴുവൻ വേദിയിലും ഇരട്ട ബാരിക്കേഡുകളും കാണികളെ പരുക്കേൽപ്പിക്കുന്ന മൃഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉൾപ്പെടുന്നു. മധുര ജില്ലയിലെ പാലമേട്ടിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ ആക്രമണത്തിൽ 60 പേർക്ക് പരുക്കേറ്റിരുന്നു.