Sorry, you need to enable JavaScript to visit this website.

ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ അറുപതുകാരന് പരിക്ക്

ഇടുക്കി- ചിന്നക്കനാൽ  ബി.എൽ റാവിൽ കാട്ടാന ആക്രമണത്തിൽ അറുപതുകാരന് പരിക്ക്. ഇന്നു ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. ബി എൽ റാവ് സ്വദേശി സൗന്ദരാജനാണു (60)പരിക്കേറ്റത്. ചക്ക കൊമ്പനാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൻ ഓടി രക്ഷപെട്ടതിനെ തുടർന്നാണ് ആക്രണവിവരം പ്രദേശവാസികൾ അറിയുന്നത്. 
ആക്രമണത്തെ തുടർന്ന് കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി തുരത്തിയതിനെ തുടർന്നാണ് സൗന്ദരാജിനെ രക്ഷിക്കാനായത്. ഇരുകൈകളും ഒടിയുകയും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തമിഴ്‌നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
 

Latest News