കോഴിക്കോട് - അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് ശ്രീരാമക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠയുടെ ഉദ്ഘാടനം നടന്നതിന് പിന്നാലെ മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയെ ചരിത്രവും വസ്തുതകളും ഓർമിപ്പിച്ച് സമസ്ത സത്യസരണി ഗ്രൂപ്പ്.
'സകലതും ഓർത്തുവെക്കപ്പെടും...ഈ സമുദായ വഞ്ചനയും' എന്ന കുറിപ്പോടെ ബാബരി മസ്ജിദ് ഭൂമിയിൽ ഹിന്ദുത്വശക്തികൾ ശിലാന്യാസം നടത്തിയതിനെ 'ശിലയിട്ടത് മസ്ജിദ് ഭൂമിയിലല്ല' എന്ന ചന്ദ്രിക പത്രത്തിന്റെ സൂപ്പർ ലീഡ് സ്റ്റോറിയുടെ വാർത്താ തലക്കെട്ടു നൽകിയാണ് സമസ്ത സത്യസരണി ഗ്രൂപ്പിലെ വിമർശങ്ങൾ. ചന്ദ്രിക ഇനിയും സമുദായത്തെ ചതിക്കരുതെന്നു പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്:
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'ഇതാണ് ചന്ദ്രിക. സമുദായ പത്രമെന്ന പേരുംപറഞ്ഞ് സുദായത്തിന്റെ വികാരങ്ങൾക്കൊപ്പം നിൽക്കാതെ മറ്റു പല താൽപര്യങ്ങൾക്കും വേണ്ടി പേനയുന്തുകയാണവർ. ലോക മുസ്‌ലിംകളുടെ അഭിമാനസ്തംഭവും അടയാളവുമായിരുന്ന ബാബരി മസ്ജിദ് പൊളിച്ചയിടത്ത് രാമക്ഷേത്രം പണിത് ആഘോഷമാക്കുന്ന ഹിന്ദുത്വരുടെ ഈ കിരാത ചെയ്തികൾ ചന്ദ്രിക അറിഞ്ഞിട്ടില്ല.
വയനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകർത്തി; കാഴ്ചവയ്ക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
പത്രത്തിന്റെ അഞ്ചാം പേജ് കാണുക: 'അയോധ്യയിൽ പണികഴിപ്പിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും' എന്നാണ് വാർത്തയിലെ ആദ്യവാചകം. ഇനി മനോരമയിലേക്ക് നോക്കുക. നാം പലപ്പോഴും സംഘ്പരിവാറിനു വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് പറയുന്ന മനോരമ പോലും 'മുഖ്യയജമാനൻ' പ്രധാനമന്ത്രി മോദി പ്രതിഷ്ഠ നടത്തും എന്ന് പരിഹസിച്ചപ്പോൾ ചന്ദ്രിക, ബാബരിയുടെ ഭൂമിയിലാണ് പ്രാണപ്രതിഷ്ഠ നടക്കുതെന്നുപോലും മറന്നിരിക്കുന്നു. ഓർമകൾക്കു മരണമില്ലാത്ത ഹൃദയങ്ങളിൽ ബാബരി, ലോക മുസ്‌ലിംകളുടെ അഭിമാനസ്തംഭമായ അടയാളമായി എന്നും നിലനിൽക്കും. അല്ലെങ്കിലും അത് അങ്ങനെയാണല്ലോ.... ശിലയിട്ടത് മസ്ജിദ് ഭൂമിയിലല്ല എന്നെഴുതിയ കാലം ആർക്കാണ് മറക്കാനാവുക. സകലതും....' എന്ന ഓർമപ്പെടുത്തലോടെയാണ് സമസ്ത സത്യസരണി ഗ്രൂപ്പ് പോസ്റ്റ് അവസാനിപ്പിച്ചത്.
രാജ്യത്തെ ചതിയുടെ ചരിത്രം ഉദ്ഘാഷിക്കുന്ന ബാബരി മസ്ജിദിന്റെ തകർച്ചയും ഇന്ത്യൻ മതനിരപേക്ഷതയെ നഗ്നമായി ബലാലത്കാരം ചെയ്യപ്പെട്ടതിന്റെയും ചരിത്രനാൾവഴികൾ ഓർമിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ നിറയെ പ്രതികരണങ്ങളാണ്. ഒപ്പം ബാബരി മസ്ജിദ് തകർത്ത ദിവസത്തിൽ ഇന്ത്യൻ ദേശീയ ദിനപത്രങ്ങൾ എല്ലാം ഒന്നാം പേജിൽ എഡിറ്റോറിയൽ എഴുതിയതും പലരും ഓർമിപ്പിച്ചു.
1. ഇന്ത്യൻ എക്‌സ്പ്രസ് എഴുതിയത്
'A Nation bterayed' രാജ്യം ചതിക്കപ്പെട്ടു എന്നാണ്.
2. Hindustan Times എഴുതിയത്
'National Shame' ദേശീയ നാണക്കേട് എന്നാണ്.
3. Times of India എഴുതിയത്
'The Republic Besmirched' റിപബ്ലിക്ക് കളങ്കപ്പെട്ടു എന്നാണ്.
4. The Hindu എഴുതിയത് 'Unforgivable' പൊറുക്കാനാകാത്തത് എന്നാണ്.
ഇപ്പോൾ ഇതേ മാധ്യമങ്ങളിലൂടെ ഒന്നു പോയി നോക്കൂ. ദി ഹിന്ദു മാത്രം അൽപം ഭേദമാവും. ബാക്കിയെല്ലാം തുണിയഴിച്ചാടുകയാണ്. എത്ര പെട്ടെന്നാണ് ചരിത്രത്തിലെ നാണക്കേട് ആഘോഷത്തിന് വഴിമാറിയത്. മലയാള മാധ്യമങ്ങളെ പറ്റി പറയുന്നില്ല. എമ്മാതിരി മുട്ടിലിഴയൽ (പരമാവധി മാന്യമായ പ്രയോഗം). നമ്മുടെ മാധ്യമങ്ങളുടെ ഈ അധപ്പതനം അതി ദയനീയമായ ഒന്നാണ്. ജനങ്ങൾ ഒന്നാകെ വഞ്ചിക്കപ്പെട്ടു. എന്ന വിലയിരുത്തലുകളും വ്യത്യസ്തങ്ങളായ പ്രതികരണങ്ങളുമുണ്ട്.