ഗുരുവായൂരില്‍ ചകിരി മില്ലിന് തീപിടിച്ചു, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ പൂര്‍ണ്ണമായും അണക്കാനായില്ല

തൃശൂര്‍ - ഗുരുവായൂരില്‍ വന്‍ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീപിടിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ അണക്കാനായിട്ടില്ല. ചകിരി മില്ല് പൂര്‍ണമായി കത്തിനശിച്ചുവെന്നാണ് വിവരം. ഗുരുവായൂര്‍, കുന്നംകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ എഞ്ചിനുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

 

Latest News