കോഴിക്കോട്-ഓര്‍മകള്‍ക്ക് മരണമില്ലാത്ത ജനഹൃദയങ്ങളില്‍ ബാബരി മസ്ജിദ് ജീവിക്കുക തന്നെ ചെയ്യുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബ് റഹ്്മാന്‍ പറഞ്ഞു. ബാബരിയാണ് നീതയെന്ന തലക്കെട്ടില്‍ ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പില്‍ 1992 ഡിസംബര്‍ ആറിന്റെ ഭീകരദിനത്തെ അനുസ്മരിച്ചു.
ഓര്‍മകള്‍ക്ക് മരണമില്ലാത്ത ജനഹൃദയങ്ങളില്‍ ബാബരി മസ്ജിദ് ജീവിക്കുക തന്നെ ചെയ്യും. 1992 ഡിസംബര്‍ ആറിന്റെ ഭീകരദിനത്തില്‍ ഫൈസാബാദില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മറവിയുടെ ക്ലാവ് പിടിക്കാതെ എക്കാലത്തും ജ്വലിച്ച് നില്‍ക്കും.
വംശീയ ഗൂഢാലോചനയുടെ കഥ തലമുറകള്‍തോറും കാതോട് കാതുകളായി കൈമാറും. സംഘ് കര്‍സേവകര്‍ക്ക് തകര്‍ക്കാനാവാതെ, സംഘ് ഭരണകൂടത്തിന് മായ്ച്ച് കളയാനാവാതെ, പുതിയ തലമുറ ഈ നാമം നെഞ്ചേറ്റും.
ബാബരിയെ മുന്‍നിര്‍ത്തി വംശീയതയുടെ വിഷ വിത്ത് പാകിയവരും മസ്ജിദിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചവരും ,പള്ളി തകര്‍ത്തവരും, കര്‍സേവകര്‍ക്ക് കുട പിടിച്ചവരും, നീതിബോധത്തിനപ്പുറം നിയമവ്യവസ്ഥക്ക്
പുതിയ ആഖ്യാനം ചമച്ചവരും ചരിത്രത്തില്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വരും, ഇന്ത്യയുടെ ആത്മാവിന് നേര്‍ക്കുണ്ടായ കനത്ത പ്രഹരത്തോട് കാലം പ്രായശ്ചിത്തം ചോദിക്കുംവരെ ബാബരിയെ മുന്‍നിര്‍ത്തി ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും. കാരണം, മറവിയില്‍ ജീവിക്കാനാഗ്രഹിക്കാത്ത ജനതയുടെ അതിജീവനത്തിന്റെവഴിയാണത്-മുജീബ് റഹ്്മാന്‍ പറഞ്ഞു.
തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്