ഇന്ത്യയില്‍ ഈ കളിക്കാര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും സാധ്യമല്ല. എവിടെത്തിരിഞ്ഞാലും ആരാധകര്‍ വളയും. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇഷ്ടം പോലെ പുറത്തിറങ്ങാം. ഇടവേളകള്‍ അവര്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ഇഷ്ട താരങ്ങളെ കാണാന്‍ കൂടിയാണ്. അവരുടെ ഇഷ്ടതാരങ്ങള്‍ അധികവും ഫുട്‌ബോളര്‍മാരാണെന്നതാണ് കൗതുകം.
ഇന്ത്യന്‍ ഓപണര്‍ കെ.എല്‍. രാഹുല്‍ ചെല്‍സിയുടെ ഫ്രഞ്ച് ലോകകപ്പ് ചാമ്പ്യന്‍ എന്‍ഗോലൊ കാണ്ടെയെ കാണുകയും ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ലോകകപ്പ് അനുഭവവും കാണ്ടെ വളര്‍ന്നുവന്ന വഴികളെക്കുറിച്ചും സംസാരിച്ചതായി രാഹുല്‍ വെളിപ്പെടുത്തി.
ആഴ്‌സനല്‍-വെസ്റ്റ്ഹാം യുനൈറ്റഡ് പ്രീമിയര്‍ ലീഗ് മത്സരം കാണാന്‍ നിരവധി ഇന്ത്യന്‍ കളിക്കാര്‍ ഗാലറിയിലുണ്ടായിരുന്നു.