കൊല്ലം-കെഎസ്ആര്‍ടിസി ഡ്രൈവര്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് (49) ആണു മരിച്ചത്. യാത്രയ്ക്കിടെയാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അന്ത്യം.
തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ആയിരുന്നു പരീത്. കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹം ബസ് ഒതുക്കി നിര്‍ത്തി. കുഴഞ്ഞു വീണ ഇദ്ദേഹത്തെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. നിഷയാണ് പരീതിന്റെ ഭാര്യ. മക്കള്‍: മെഹ്റൂഫ്, മെഹ്ഫിര്‍.