Sorry, you need to enable JavaScript to visit this website.

മൂടൽ മഞ്ഞിൽ സുന്ദരിയായി അൽബാഹ

അൽബാഹ- സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉഷ്ണ കാലത്തും  മൂടൽ മഞ്ഞും തണുപ്പുമുണ്ടാകുന്ന അബഹ നഗരവും സമീപ പ്രദേശങ്ങളും. തണുപ്പു കാലമാകുന്നതോടെ സന്ദർശകരുടെ മനം കവരുന്ന പ്രകൃതി ഭംഗിയാണ് അൽ ബഹയിലുണ്ടാകാറുള്ളത്. മലമുകളിലെ വിവിധയിനം ചെടികളും പൂക്കളും മണ്ണിനെ സുന്ദരമാക്കുമ്പോൾ മൂടൽ മഞ്ഞ് ആകാശത്തെയും സുന്ദരമാക്കുകയാണ്. സസ്യവൈവിധ്യമാണ് അൽ ബഹയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. കൈതപ്പൂ, കാശിത്തുമ്പ,തുളസി, മറ്റനേകം സുഗന്ധ ചെടികൾ എന്നിവ അൽബഹയിലെ മലമടക്കുകളിലുണ്ട്. മൂടൽ മഞ്ഞിൽ പൂത്തുലയുന്ന ഇവ കാണാൻ സന്ദർശകരുടെ തിരക്കുണ്ടാകും. നിരവധി പ്രദേശങ്ങളിൽ മലമുകളിൽ നിന്ന് തിഹാമ പ്രദേശങ്ങളിലേക്ക് വീഴുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ കൂടിയാകുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലെ ഏതോ നഗരത്തിലാണ് തങ്ങളെന്നേ ഈ ദിവസങ്ങളിൽ അൽ ബഹയിലെ ഗ്രാമത്തിലെത്തുന്നവർക്ക് തോന്നൂ. 

Latest News