നാളെ അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ സമയത്ത് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മെഴുകുതിരിതെളിയിക്കണമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍കാസ). അയോധ്യയില്‍ നടക്കുന്നത് തിന്മയുടെ മേല്‍ നന്മ നേടിയ നീതിയുടെ വിജയമാണെന്നും കാസ വ്യക്തമാക്കി. അയോധ്യയുടെ വീണ്ടെടുപ്പ് പോലെ നമ്മുടെ ദേവാലയങ്ങളുടെ വീണ്ടെടുപ്പും എന്നെങ്കിലും ഒരിക്കല്‍ കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുമെന്ന പ്രത്യശയോടെ നമുക്കും ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാമെന്നും കാസ സൂചിപ്പിച്ചു.
കാസ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
നാളെ അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന്റെ ജീവല്‍ പ്രതിഷ്ഠാ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കുക.
അയോധ്യയില്‍ നാളെ ശ്രീരാമ ജന്മഭൂമിയില്‍ 500 വര്‍ഷങ്ങള്‍ക്കിപുറം ശ്രീരാമ മന്ത്ര ജപങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് രാജ്യത്തെ ഭൂരിപക്ഷ ഹൈന്ദവ ജനതയെ ഭക്തിയില്‍ ആറാടിച്ചു കൊണ്ട് ശ്രീരാമ പ്രതിഷ്ഠ നടക്കുമ്പോള്‍ ഹൈന്ദവ ജനതയ്‌ക്കൊപ്പം ആ വീണ്ടെടുപ്പിന്റെ നീതിയുടെയും സന്തോഷത്തില്‍ രാജ്യത്തെ ക്രിസ്ത്യനികളും മതേതര സമൂഹവും ആശംസകളോടെ ഒന്നായി അണിചേരേണ്ടത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ്.
ക്രിസ്ത്യനികളുടെ മനസ്സില്‍ എന്നും ഒരു വിലാപവും നൊമ്പരവുമായി നില്‍ക്കുന്ന ഹഗിയ സോഫിയയുടെ വീണ്ടെടുപ്പ് ഒരു പ്രത്യാശയായി നില്‍ക്കുവാന്‍ അയോധ്യ എന്ന ശ്രീരാമ ജന്മ ഭൂമിയുടെ വീണ്ടെടുപ്പ് കാരണമാകുന്നു.
ലോകത്ത് ക്രിസ്ത്യനികള്‍ ഉള്‍പ്പെടെ എല്ലാ ജാതി മത വംശങ്ങളും അധിനിവേശങ്ങള്‍ നടത്തിയിട്ടുണ്ട് , പ്രസ്തുത അധിനിവേശങ്ങളില്‍ ഒന്നും തന്നെ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുത്തു ക്രിസ്ത്യന്‍ പള്ളികളോ അമ്പലങ്ങളോ ബുദ്ധ വിഹാരങ്ങളോ ആക്കി മാറ്റിയിട്ടില്ല, എന്നാല്‍ ലോകത്ത് എവിടെയൊക്കെ ഇസ്ലാമിക ശക്തികള്‍ അധിനിവേശങ്ങള്‍ നടന്നിട്ടുണ്ടോ അവിടൊക്കെ അന്യമതസ്ഥരുടെ ആരാധനാ നിര്‍മിതികള്‍ അടിച്ചു തകര്‍ത്തു അതിന്മേല്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ പണിയുകയോ , അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുത്തു ഇസ്ലാമിന്റെ മോസ്‌ക്കുകള്‍ ആക്കി പരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയപ്പെട്ടിട്ടുണ്ട്.
അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്ധമാണ് നമ്മുടെ കണ്മുന്നില്‍ നാം കണ്ട ക്രിസ്ത്യന്‍ കത്തീഡ്രല്‍ ആയ ഹഗിയ സോഫിയയുടെ മേലുള്ള അധിനിവേശവും ഇപ്പോള്‍ ആര്‍മേനിയന്‍ ക്രിസ്ത്യനികളുടെ മേല്‍ അധിനിവേശം നടത്തി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇസ്ലാം മോസ്‌ക്കുകള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തികള്‍ തകൃതിയായി നടക്കുന്നതും. ഇതെല്ലാം തന്നെ സ്വത്വബോധമുള്ള ഓരോ ക്രിസ്തു വിശ്വസിയെയും സംബന്ധിച്ചു നീറുന്ന വിലാപമായി എന്നും നിലനില്‍ക്കുക തന്നെ ചെയ്യും.
രണ്ടുവര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നടന്നതും ഇപ്പോള്‍ അര്‍മേനിയില്‍ നടന്നുകൊണ്ടിരിക്കുന്നതുമായപ്രവര്‍ത്തികള്‍ തന്നെയാണ് 500 വര്‍ഷം മുന്‍പ് അയോധ്യയില്‍ ബാബര്‍ എന്ന ഇസ്‌ലാമിക ഭരണാധികാരിയുടെ നേതൃത്വത്തില്‍ നടന്ന അധിനിവേശത്തിലും സംഭവിച്ചത്. അതിന്റെ തെളിവുകളായ ശ്രീരാമ ജന്മ ഭൂമിയുടെ അവശിഷ്ട്ടങ്ങള്‍ ബബരി മസ്ജിദിന്റെ അകത്തളങ്ങളില്‍ നിന്നും ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ശ്രീ മുഹമ്മദിന്റെ നേതൃത്വത്തില്‍ തുരന്ന് തുരന്നു കണ്ടെത്തിയതും.
ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നിട്ടുകൂടി ബലപ്രയോഗത്തിലൂടെ അത് തിരിച്ചു പിടിക്കാതെ അനേകം വര്‍ഷങ്ങള്‍ നടത്തിയ കോടതി നടപടികളിലൂടെ പരമോന്നത നീതിപീഠത്തിന്റെ വിധിയിന്മേലാണ് അയോധ്യയില്‍ ക്ഷേത്രം തിരികെ പണിതുതീര്‍ത്തിയിരിക്കുന്നത് എന്നത് ഭാരതത്തിലെ ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥിതികളുടെയും മേന്മയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
നാളെ അയോധ്യയില്‍ നടക്കുന്നത് തിന്മയുടെ മേല്‍ നന്മ നേടിയ നീതിയുടെ വിജയമാണ്. 500 വര്‍ഷം മുന്‍പ് തങ്ങളുടെ ആരാധനാമൂര്‍ത്തിയുടെ ജന്മ ഭൂമിയില്‍ അധിനിവേശം നടത്തി തങ്ങളുടെ അവിടെ സ്ഥാപിച്ചിരുന്ന ആരാധനാലയം പിടിച്ചെടുത്തപ്പോള്‍ ദുഃഖത്താല്‍ നീറിയ പൂര്‍വീകാരോട് അവരുടെ ഇന്നിന്റെ തലമുറ നീതി പുലര്‍ത്തുന്ന നന്മയുടെ സുദിനമാണ് നാളെ നടക്കുന്ന ജീവല്‍ പ്രതിഷ്ഠ..അതില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും മതസൗഹാര്‍ദ്ദത്തിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും അഭിമാനിക്കാം.
ആയതിനാല്‍ ഭാരതത്തിലെ ക്രിസ്ത്യന്‍ സമൂഹവും ഇതേ ശക്തികളാല്‍ നമ്മുക്ക് നഷ്ടപെട്ടതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നമ്മുടെ ദേവാലയങ്ങളും വീണ്ടെക്കുന്നതുവരെ ഒരു വിലാപമായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറാം. അയോധ്യയുടെ വീണ്ടെടുപ്പ് പോലെ നമ്മുടെ ദേവാലയങ്ങളുടെ വീണ്ടെടുപ്പും എന്നെങ്കിലും ഒരിക്കല്‍ കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുമെന്ന പ്രത്യശയോടെ നമുക്കും ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാം.
അയോധ്യയില്‍ നാളെ നടക്കുന്ന ജീവന്‍ പ്രതിഷ്ഠ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നമ്മള്‍ ഓരോരുത്തരുടെയും ഭവനങ്ങളില്‍ ഇരുട്ടിനെ അതിജീവിക്കുന്ന വെളിച്ചം അത് മതസൗഹാര്‍ദ്ദ മെഴുകുതിരി നാളങ്ങളായി മാറട്ടെ.