Sorry, you need to enable JavaScript to visit this website.

കേരളത്തെ സഹായിക്കാന്‍ യു.എന്‍ തയാറെന്ന് ശശി തരൂര്‍

തിരുവനന്തപുരം- പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തയാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ പറഞ്ഞു. യു.എന്‍ ഉദ്യോഗസ്ഥരുമായി ശശി തരൂര്‍ ചര്‍ച്ച നടത്തിയിരുന്നു.
വിദേശസഹായം തേടാനും സ്വീകരിക്കാനും ഇന്ത്യ തയ്യാറാവണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യു.എന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. യു.എ.ഇ കേരളത്തിനു നല്‍കിയ സഹായ വാഗ്ദാനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ല. കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.
 
 
 
 
 
 
 
 
 

Latest News