കോഴിക്കോട്-പാണക്കാട് മുഈനലി തങ്ങൾക്ക് നേരെ ഭീഷണി ഉയർത്തിയ ആൾക്കെതിരെ പോലീസ് ശക്തമായ നടപടി വേഗത്തിൽ എടുക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുഈനലി തങ്ങൾക്കൊപ്പം പാർട്ടി ഉണ്ടെന്നും വധഭീഷണി മുഴക്കിയത് ആരായാലും ശിക്ഷിക്കണമെന്നും സലാം പറഞ്ഞു. വധഭീഷണി മുഴക്കിയ ആളെ പിടികൂടുന്നത് പോലീസിന്റെ ഉത്തരവാദിത്വമാണ്. ഭീഷണിമുഴക്കിയ വ്യക്തിയെ സമാനമായ സംഭവത്തെത്തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. തിരിച്ചെടുത്തിട്ടില്ല. ഇത്തരം പ്രവണത ഏത് ഭാഗത്ത് നിന്നുണ്ടായാലും പ്രതികരിക്കാൻ മുസ്‌ലിം ലീഗ് രംഗത്തുണ്ടാകുമെന്നും സലാം പറഞ്ഞു.