Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വധഭീഷണിയിൽ ഖേദം; മുഈനലി തങ്ങൾ പ്രകോപിപ്പിച്ചെന്നും റാഫി പുതിയകടവ്

- പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തന്നെ അവഗണിക്കുന്നുവെന്നും മുഈനലി തങ്ങൾ പറഞ്ഞതായി വെളിപ്പെടുത്തൽ

കോഴിക്കോട് - യൂത്ത് ലീഗ് ദേശീയ നേതാവും അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയതിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് പ്രവർത്തകനായ റാഫി പുതിയകടവ്. 
 മുഈനലി തങ്ങളെ ഞാൻ മൂന്നുദിവസം മുമ്പ് ദുബൈയിലുണ്ടായിരുന്നപ്പോൾ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പാർട്ടി വിരുദ്ധമായ ചില സമീപനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പ്രകോപനപരമായി സംസാരിച്ചപ്പോഴാണ് തന്നിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്ന പരാമർശമുണ്ടായതെന്ന് റാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.
 'മുഈനലി തങ്ങൾ, പാണക്കാട് കുടുംബത്തെ മോശമാക്കുന്ന അവസ്ഥ വന്നപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്തതാണ്. അല്ലാതെ വെട്ടാനും കുത്താനുമൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. പറഞ്ഞതിൽ ഖേദവുമുണ്ട്. അങ്ങനെ ഞാൻ പറയാൻ പാടില്ലായിരുന്നു. മുഈനലിയുടെ ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിക്ക് ക്ഷീണമുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോൾ ഇനി പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടേ കാര്യങ്ങളുള്ളൂവെന്ന് മുഈനലി തങ്ങൾ പ്രതികരിക്കുകയായിരുന്നു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നേതാക്കളുമെല്ലാം എന്നെ അവഗണിക്കുകയാണ്. ഇനി നേരിടാൻ തന്നെയാണ് തീരുമാനമെന്നും മുഈനലി തങ്ങൾ ഭീഷണി സ്വരത്തിൽ സംസാരിച്ചതായും കേസിനെ നിയമപരമായി നേരിടുമെന്നും റാഫി പുതിയകടവ് പ്രതികരിച്ചു. മുസ്‌ലിം ലീഗിന്റെ കോഴിക്കോട് ജില്ലയിലെ സജീവ പ്രവർത്തകനും ഔദ്യോഗിക നേതൃത്വവുമായി മികച്ച ബന്ധവുമുള്ള ആളാണ് റാഫി പുതിയകടവ്. മുമ്പ് കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന ഒരു വാർത്താസമ്മേളനത്തിനിടെയും മുഈനലി തങ്ങൾക്കെതിരെ റാഫി പരസ്യ പ്രതികരണം നടത്തിയത് പാർട്ടിയിലും മാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. തുടർന്ന് റാഫിയെ പാർട്ടി പുറത്താക്കുകയായിരുന്നു.
 'തങ്ങളെ ഈ പോക്ക് പോകാണെങ്കിൽ വീൽചെയറിൽ പോകേണ്ടിവരും. പാണക്കാട് തങ്ങൾ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് താൻ. എന്നാൽ, ഈ രീതിയിൽ മുന്നോട്ടുപോയാൽ തങ്ങൾക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നാ'യിരുന്നു റാഫിയുടെ ഭീഷണി സന്ദേശം.
 വധഭീഷണിയിൽ പോലീസിൽ പരാതി നൽകിയ മുഈനലി തങ്ങൾ 'ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ഭീഷണിക്ക് പിന്നിൽ പ്രേരണയുണ്ടോ എന്നതെല്ലാം പോലീസ് അന്വേഷിക്കേണ്ടതാണെന്നും മുഈനലി തങ്ങൾ പ്രതികരിച്ചു.

Latest News