Sorry, you need to enable JavaScript to visit this website.

സഹകരണ മേഖലയില്‍ ദുഷിച്ച പ്രവണതകളുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ദുഷിച്ച പ്രവണതകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാല്‍ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതെയാണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സഹകരണകോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില്‍ എല്ലാ കാര്യങ്ങളും കൂട്ടമായി നടക്കുന്നതുകൊണ്ട് വ്യക്തിപരമായി അഴിമതി നടത്താന്‍ അത്രകണ്ട് പറ്റില്ല. എന്നാല്‍, കുറേക്കാലം തുടരുമ്പോള്‍ ചിലര്‍ ഈ പറഞ്ഞ ദുഷിച്ച പ്രവണതക്ക് ഇരയാവുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ പലര്‍ക്കും വല്ലാത്ത ആര്‍ത്തിയാണെന്നും ഉള്ളതുപോര, കൂടുതല്‍ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിയുടെ വിഷയത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ വകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്നും കര്‍ക്കശമായ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏത് ഭാഗത്ത്നിന്നുണ്ടായാലും അവര്‍ക്ക് ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പില്‍ നിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരളത്തിലെ സഹകരണ മേഖലയുടെ വളര്‍ച്ച അഭൂതപൂര്‍വമാണ്. ഈ വളര്‍ച്ചയില്‍ വല്ലാത അസൂയ പൂണ്ട് കഴിയുന്നവര്‍ ഉണ്ട്. പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് അവരെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News