പത്തനംതിട്ട- നാല്‍പത് കൊല്ലം മുമ്പ് ആലപ്പുഴയിലെ ചാക്കോയെ കൊലപ്പെടുത്തി മുങ്ങിയ കേസില്‍ പോ ലീസ് അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിന്റെ പിന്നാലെ ഒരു പത്തനംതിട്ട സ്വദേശിയുണ്ട്. സുകുമാരക്കുറുപ്പ് സന്യാസിയായി ജീവിച്ചിരിപ്പുണ്ടന്നും പതിനേഴ് വര്‍ഷം മുമ്പ് അദ്ദേഹവുമായി ഒരു മാസത്തോളം ഗുജറാത്തില്‍ സൗഹൃദത്തിലായിരുന്ന ബീവറേജസ് കോര്‍പ്പറേഷന്‍ പത്തനംതിട്ടയിലെ മാനേജര്‍ റെന്‍സിം ഇസ്മയിലാണ് കുറുപ്പിനെ തേടി നടക്കുന്നത്. അന്ന് കുറുപ്പ് സന്യാസിയായിരുന്നു. അവിടെ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു റെന്‍സിം.
നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അന്ന് സൗഹൃദത്തിലുണ്ടായിരുന്നയാള്‍ സുകുമാരക്കുറുപ്പല്ലേ എന്ന സംശയം ഉദിച്ചു. ഒരു ട്രാവല്‍ ബ്ലോഗില്‍ സ്വാമിയെ കണ്ടതോടെ സംശയം ഇരട്ടിച്ചു. തിരികെ ഗുജറാത്തില്‍ പോയി സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കൊണ്ടുപോയി കുറുപ്പ് താമസിച്ചിരുന്ന ആശ്രമ മഠാധിപതിയെ കാണിച്ചപ്പോള്‍ ഇതു നമ്മുടെ മലയാളി സ്വാമി എന്നാണ് എല്ലാവരും പറഞ്ഞത്.
റെന്‍സീം
തുടര്‍ന്ന് കേസന്വേഷിക്കുന്ന ആലപ്പുഴ പോലീസില്‍ സിം പരാതി നല്‍കി. പിന്നീട് ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോഴേക്കും സ്വാമി ഹരിദ്വാറിലെത്തിയിരുന്നു. കേദാര്‍നാഥില്‍ സ്വാമിയെ കണ്ടെങ്കിലും ഉയര വ്യത്യാസം പോലീസിനെ കുഴക്കി. കേരളാ പോലീസ് റിക്കാര്‍ഡില്‍ ആറടി ഉയരം കുറുപ്പിനുണ്ടായിരുന്നു എന്നതാണ് കുറുപ്പിന് ഗുണകരമായത്. യഥാര്‍ഥത്തില്‍ കുറുപ്പിന് ഉയരം കുറവാണ് എന്നാണ് റെന്‍സിമിന്റെ പക്ഷം.
റെന്‍സീം പറയുന്ന കാര്യം ഇതാണ് .
2007ല്‍ ഈഡര്‍ സദാപുരയിലെ ആശ്രമത്തിലാണ് സന്യാസി വേഷത്തില്‍ സുകുമാരക്കുറുപ്പ് താമസിച്ചിരുന്നത്. തൊട്ടടുത്ത കടയിലിരുന്ന് ചായ കുടിക്കുമായിരുന്ന. താന്‍, മലയാളി വേഷ ത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടു.പേരു ചോദിച്ചപ്പോള്‍ ശങ്കര ഗിരിഗിരി എന്ന് പറഞ്ഞു. ഞങ്ങള്‍ സുഹൃത്തുക്കളായി. സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അ റബി, മലയാളം ഭാഷകള്‍ അദ്ദേഹം നന്നായി സംസാരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷം നാട് വിട്ടതാണെന്നും പറഞ്ഞു. പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശേഖരന്‍ നമ്പൂതിരി എന്നാണ് പ റഞ്ഞത്. ഒരുമിച്ച് സുഹൃത്തുക്കളുടെ വീടുകളില്‍ പോയിരുന്നു.
ആ വര്‍ഷം അവധിക്ക് നാട്ടില്‍ വന്ന പ്പോള്‍ സുകുമാരക്കുറുപ്പ് വിഷയം വലിയ ചര്‍ച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോ ട്ടോ നോക്കിയപ്പോള്‍ ഞാന്‍ കണ്ട സ്വാമിയുടെ അതേമുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി അവിടെയുള്ളവരെ കാണിച്ചത്. അപ്പോഴേക്കും അയാള്‍ അവിടെനിന്ന് ബം ഗളുരുവിലേക്കെന്നു പറഞ്ഞ് അപ്രത്യക്ഷനായിരുന്നു. നാട്ടിലെ ത്തി ആലപ്പുഴ എസ്.പിയെ അറിയിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. 2010ല്‍ ബിവറേജസില്‍ ജോലി കിട്ടിയതിനെ തു ടര്‍ന്ന റെന്‍സിം മടങ്ങിപ്പോന്നു. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ഉത്തരേന്ത്യയിലേക്ക് പോയത്.
സുകുമാരക്കുറുപ്പിനെ കേദാര്‍നാഥില്‍ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല എന്നാണ് പോലീസ് ഭാഷ്യം. സുകുമാരക്കുറുപ്പിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കുറുപ്പിന്റേത് എന്ന് കരുതുന്ന വീഡിയോകളും ചിത്രങ്ങളും റെന്‍ സിം പുറത്തുവിട്ടിട്ടുണ്ട്. സുകുമാരക്കുറുപ്പിന്റെതാണന്ന് ഉറപ്പിച്ച് പുതിയ ചിത്രം കൂടി റെന്‍ സിം പുറത്തുവിട്ടിട്ടുണ്ട്.