റിയാദ്- സല്‍മാന്‍ ഖാനും ആലിയ ഭട്ടുമടക്കം വിനോദ മേഖലയില്‍ തനത് വ്യക്തിമുദ്രപതിപ്പിച്ച ലോകോത്തര താരങ്ങള്‍ക്ക് റിയാദ് സീസണിനോടനുബന്ധിച്ച് ജോയ് അവാര്‍ഡ്‌സ് ആദരം. റിയാദ് ബുളവാഡ് അല്‍ബകര്‍ അല്‍ശദ്ദി തിയേറ്ററിലെ വേദിയില്‍ വിനോദ വ്യവസായ അവാര്‍ഡ് ജേതാക്കളായി എത്തിയത് ലോകത്തെ പ്രമുഖ താരങ്ങള്‍.
സംഗീത, പ്രകാശ വിസ്മയത്തില്‍ മിന്നിത്തിളങ്ങിയ വേദിയില്‍ സല്‍മാന്‍ ഖാനും ആലിയ ഭട്ടുമെത്തിയപ്പോള്‍ സദസ്യര്‍ ഒന്നടങ്കം ഹര്‍ഷാരവം മുഴക്കി. ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലെ സന്തോഷം ചുരുങ്ങിയ വാക്കുകളില്‍ ഇവര്‍ പ്രകടിപ്പിച്ചു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് ശേഷം ജോയ് അവാര്‍ഡ്‌സ് നേടുന്ന ഇന്ത്യന്‍ താരങ്ങളാണ് സല്‍മാന്‍ ഖാനും ആലിയ ഭട്ടും. ഹോളിവുഡ് നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഹോപ്കിന്‍സുമായി സല്‍മാന്‍ ഖാന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. ചുവപ്പ്, നീല, ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയും ഷോള്‍ഡര്‍ ബ്ലൗസും ധരിച്ചാണ് ആലിയ ഭട്ട് വേദിയിലെത്തിയത്. ഇത് ശരിക്കും ഒരു അസാധാരണ രാത്രിയാണ്. ലൈറ്റുകള്‍, കാമറ, ആക്ഷന്‍ എന്നിവയിലൂടെയാണ് ഞാന്‍ ജനിച്ചത്. സിനിമയോട് എനിക്ക് ഭ്രമമുണ്ട്. സന്തോഷത്തെ കുറിച്ചാണ് നാം സംസാരിക്കുന്നതെങ്കില്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളിലൊന്ന് സ്‌നേഹമാണ്. ഇന്ന് രാത്രി ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ സിനിമയോടുള്ള ഇഷ്ടവും റിയാദില്‍ നിന്നനുഭവിച്ച സ്‌നേഹവും തിരികെ കൊണ്ടുപോകും. ആലിയ ഭട്ട് പറഞ്ഞു.
വയലറ്റ് ചാരനിറത്തിലുള്ള സ്യൂട്ടോടുകൂടിയ ലാവെന്‍ഡര്‍ ഷര്‍ട്ടാണ് സല്‍മാന്‍ ധരിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് സല്‍മാന്‍ ഖാന്‍ റിയാദിലെത്തുന്നത്.
അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ വളരെ വൈകിയാണ് മാധ്യമങ്ങളെ പോലും അറിയിച്ചത്. എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഡോ. തുര്‍ക്കി ആലുശൈഖ് ചടങ്ങിന് നേതൃത്വം നല്‍കി.
alia bhatt? no she’s chaandni pic.twitter.com/M9aIQ9Wy6b
— (@softiealiaa) January 21, 2024
വ്യഖ്യാത സംഗീതജ്ഞരുടെ സംഗീത സിംഫണികള്‍ക്ക് അകമ്പടിയായി അസാല, ഷെറിന്‍് ഉള്‍പ്പെടെയുള്ള പ്രമുഖ ഗായകരുടെ ഗാനശീലുകള്‍ അരങ്ങുതകര്‍ത്ത കച്ചേരിക്കിടെയാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. അസുഖം കാരണം ഏറെ നാളായി രംഗം വിട്ടൊഴിഞ്ഞിരിക്കുന്ന ഈജിപ്ഷ്യന്‍ നടന്‍ ആദില്‍ ഇമാമിന്റെ ശബ്ദസന്ദേശം വേദിയില്‍ കേള്‍ക്കാനായത് സദസ്യര്‍ക്ക് ആവേശമായി. അദ്ദേഹത്തിനുള്ള അറബ് ആര്‍ട്ട് ലീഡര്‍ എന്ന പ്രത്യേക ജോയ് അവാര്‍ഡ് മക്കളായ മുഹമ്മദ് ആദില്‍, റാമി ആദില്‍ എന്നിവര്‍ സ്വീകരിച്ചു.
സിനിമ, ടെലിവിഷന്‍, സാമൂഹിക മാധ്യമ താരങ്ങള്‍, സ്‌പോര്‍ട്‌സ്, സംഗീതം തുടങ്ങി 15 മേഖലകളിലെ പ്രമുഖരെയാണ് ശനിയാഴ്ചത്തെ മാന്ത്രിസായാഹ്നത്തില്‍ ആദരിച്ചത്. നാടകത്തില്‍ കുവൈത്തി നടി റഹഫ് മുഹമ്മദ്, പുതുമുഖ പുരസ്‌കാരത്തിന് സൗദി നടന്‍ വലീദ് ഖശ്‌റാന്‍, സഅദ് അസീസ്, സിനിമ മേഖലയില്‍ കരീം അബ്ദുല്‍ അസീസ്, നെല്ലീ കരീം എന്നിവര്‍ അര്‍ഹരായി.
വിനോദ, കലാ മേഖലയിലെ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി ഈജിപ്ഷ്യന്‍ കലാകാരനും നിര്‍മ്മാതാവുമായ ഇസ്ആദ് യൂനുസ്, പ്രമുഖ സിറിയന്‍ നാടക കലാകാരി മുന വാസിഫ്, ഹോളിവുഡ് നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഹോപ്കിന്‍സ്, സൗദി കലാകാരനായ അലി അല്‍മിദ്ഫ, ഇന്ത്യന്‍ നടന്‍ സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. സൗദി സിനിമ സത്വാറിനാണ് മികച്ച ഫിലിം പുരസ്‌കാരം ലഭിച്ചത്.
ഇന്റര്‍നാഷണല്‍ ഡിസൈനര്‍ എലീ സാബിന് എന്റര്‍ടൈന്‍മെന്റ് മേക്കേഴ്‌സ് ഡയമണ്ട് അവാര്‍ഡും ഈജിപ്ഷ്യന്‍ മാസ്‌ട്രോ വാലിദ് ഫായിദ്, ഇന്ത്യന്‍ നടി ആലിയ ഭട്ട്, അമേരിക്കന്‍ സംവിധായകന്‍ സാക്ക് സ്‌നൈഡര്‍, ഹാസ്യനടന്‍ മാര്‍ട്ടിന്‍ ലോറന്‍സ്, ആര്‍ട്ടിസ്റ്റ് മുഹമ്മദ് അല്‍ മന്‍സൂര്‍ എന്നിവര്‍ക്ക് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്‌സ് അവാര്‍ഡും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സമ്മാനിച്ചു.
Megastar Salman Khan at #JoyAwards Riyadh
— (@beingsneha27) January 21, 2024
- effortlessly the most handsome man pic.twitter.com/cZVEKS1Lyj
എന്റര്‍ടൈന്‍മെന്റ് ക്രിയേറ്റേഴ്‌സ് ഡയമണ്ട് അവാര്‍ഡ് പ്രമുഖ ഡിസൈനര്‍ ഈലീ സാബിനും ഹോണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്‌സ് അവാര്‍ഡ് ഈജിപ്ഷ്യന്‍ മാസ്റ്റര്‍ വാലിദ് ഫായിദ്, ഇന്ത്യന്‍ നടി ആലിയ ഭട്ട്, അമേരിക്കന്‍ സംവിധായകന്‍ സാക്ക് സ്‌നൈഡര്‍, ഹാസ്യനടന്‍ മാര്‍ട്ടിന്‍ ലോറന്‍സ്, മുഹമ്മദ് അല്‍ മന്‍സൂര്‍ എന്നിവര്‍ക്കും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സമ്മാനിച്ചു.
ഗായിക അസാല ഫേവറൈറ്റ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് നേടിയപ്പോള്‍ റാബിഹ് സഖര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും നേടി. ക്രിസ്റ്റല്‍ സീരീയലിനാണ് ഏറ്റവും നല്ല സീരിയലിനുള്ള സീരീസ്. ബിബി അബ്ദുല്‍ മുഹ്‌സെന്‍, ചോങ് ബോങ് എന്നിവര്‍ കണ്ടന്റ് ക്രിയേറ്റര്‍ അവാര്‍ഡും തഹ്തല്‍ വിസായ എന്ന സീനിര്‍മ്മാതാക്കള്‍ ഓണററി എന്റര്‍ടൈന്‍മെന്റ് ക്രിയേറ്റേഴ്‌സ് അവാര്‍ഡും നേടി. അബ്ദുല്ല അല്‍റബീഅ ഫേവറിറ്റ് അത്‌ലറ്റ് അവാര്‍ഡിനും ആയിദ് ആര്‍ട്ടിസ്റ്റ് അവാര്‍ഡും തലാല്‍ സാം സംഗീത വിഭാഗത്തിലെ പുതിയ മുഖം എന്ന അവാര്‍ഡിനും അര്‍ഹരായി.