ജിദ്ദ - സഹപ്രവര്‍ത്തകന്റെ ഡ്യൂട്ടി കാര്‍ഡ് പഞ്ച് ചെയ്യുന്നും ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കുന്നതും വ്യാജ രേഖ ചമക്കല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 16 പ്രകാര വ്യാജ രേഖ ചമയ്ക്കല്‍ കുറ്റമായി കണക്കാക്കപ്പെടുമെന്ന് സൗദി അഭിഭാഷക അഫ്‌നാന്‍ അല്‍ഹന്‍തി പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്നു മാസം വരെ തടവും 30,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഒരു ഔദ്യോഗിക രേഖയിലെ യാഥാര്‍ഥ്യത്തെ മാറ്റുന്നതാണ് വ്യാജ രേഖ ചമയ്ക്കലിനെ പൊതുവായി നിര്‍വചിക്കുന്നത്. സഹപ്രവര്‍ത്തകനു വേണ്ടി കാര്‍ഡ് പഞ്ച് ചെയ്യുകയോ ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കുകയോ ചെയ്യുന്ന ആളും ഡ്യൂട്ടിക്ക് ഹാജരാകാത്ത സഹപ്രവര്‍ത്തകനും ഒരേപോലെ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അഫ്‌നാന്‍ അല്‍ഹന്‍തി പറഞ്ഞു.
സാനിയ മിര്‍സ ശുഐബിനെ ഖുല്‍ഇലൂടെ ഒഴിവാക്കിയിരുന്നു; സ്ഥിരീകരിച്ച് പിതാവ്
സ്‌കൂളിലെത്തിയ മന്ത്രിക്ക് സല്യൂട്ട് നല്‍കിയത് മകന്‍, ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ
VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി