മനാമ - ബഹ്‌റൈനിലെ തുറമുഖത്ത് നങ്കൂരമിടുന്നതിനിടെ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു. ഉയര്‍ന്ന സാങ്കേതികവിദ്യകളുള്ള പടക്കപ്പലായ എച്ച്.എം.എസ് ചിഡിംഗ്‌ഫോള്‍ഡും എച്ച്.എം.എസ് ബാന്‍ഗൊറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിന് കപ്പലുകള്‍ പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
എച്ച്.എം.എസ് ചിഡിംഗ് ഫോള്‍ഡ് പിന്നോട്ടെടുക്കുന്നതിനിടെ എച്ച്.എം.എസ് ബാന്‍ഗൊറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇടിയുടെ ആഘാതത്തില്‍ എച്ച്.എം.എസ് ബാന്‍ഗൊറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമുദ്ര മൈനുകള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന, ബ്രിട്ടീഷ് റോയല്‍ നാവിക സേനക്കു കീഴിലെ കപ്പലുകളാണ് അപകടത്തില്‍ പെട്ടത്.
British Royal Navy ship HMS Chiddingfold reversed into British combat vessel HMS Bangor.pic.twitter.com/YGCzSeeasy
— ShanghaiPanda (@thinking_panda) January 20, 2024