Sorry, you need to enable JavaScript to visit this website.

മുപ്പത്തൊമ്പതാം വയസ്സില്‍ വീടുവിട്ട യൂസഫ് 47 വര്‍ഷത്തിനു ശേഷം തിരിച്ചെത്തി

പാലക്കാട്- യൂസഫ് വീട്ടിലേക്ക് തിരിചച്ചെത്തി, 47 വര്‍ഷത്തിന് ശേഷം. 39 ാം വയസ്സില്‍ അയിലൂര്‍ കയറാടി ആലമ്പള്ളത്തെ വീട്ടില്‍ നിന്ന് നാടുവിട്ടു പോയ കുമട യൂസഫ് ആണ് 86-ാം വയസ്സില്‍ തിരിച്ചെത്തിയത്. പ്രായം തീര്‍ത്ത മാറ്റം മനസ്സിലാക്കി ബാപ്പയെ തിരിച്ചറിയാന്‍ മക്കള്‍ക്കു പോലും പാടുപെടേണ്ടി വന്നു.

ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് യൂസഫിന്റെ ജീവിതം. വടക്കഞ്ചേരി സ്വദേശിയായ വീരസ്വാമിയുടെ ഉടമസ്ഥതയില്‍ നെന്മാറക്കടുത്ത് കാക്രാംകോട്ടുള്ള തോട്ടത്തിന്റെ മേല്‍നോട്ടക്കാരനായിരുന്നു കുമട യൂസഫ്. തോട്ടം ഉടമ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് മനസ്സ് വിഷമിച്ച് വീട് വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. ഭാര്യ പാത്തുമുത്തുവും സൈനബ, ബല്‍ക്കീസ്, ഇസ്മയില്‍ എന്നീ മക്കളും അഅടങ്ങിയതായിരുന്നു യൂസഫിന്റെ കുടുംബം. മൂത്ത മകള്‍ സൈനബയുടെ വിവാഹം കഴിഞ്ഞ് അപ്പോള്‍ ആറു മാസം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. കാണാതായ യൂസഫിനു വേണ്ടി ബന്ധുക്കള്‍ നാടൊട്ടുക്കും തെരച്ചില്‍ നടത്തി. മടുത്തപ്പോള്‍ അവസാനിപ്പിച്ചു. മരിച്ചുവെന്ന കരുതിയാണ് മക്കള്‍ ബാപ്പക്കു വേണ്ടിയുള്ള അന്വേഷണം നിര്‍ത്തിയത്.

കുമട യൂസഫ് നേരേ കോയമ്പത്തൂരിലേക്കാണ് പോയത്. അവിടെ നിന്ന് അട്ടപ്പാടിയില്‍ ജോലി തേടിപ്പോയി. അട്ടപ്പാടി മുക്കാലി തടയണയുടെ നിര്‍മ്മാണജോലിയുമായി മൂന്നു വര്‍ഷം കഴിഞ്ഞു കൂടിയ യൂസഫ് പിന്നീട് അരീക്കോട്ട് എത്തി. ഇതിനിടയില്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഒരു ശ്രമവും നടത്തിയില്ല. അരീക്കോട്ട് വെച്ച് വേറെയൊരു വിവാഹം കഴിച്ച യൂസഫിന് ആ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞു. ഇതിനിടയിലാണ് തന്റെ ആദ്യകുടുംബത്തെ ഒരിക്കല്‍ക്കൂടി നേരില്‍ക്കാണാന്‍ അദ്ദേഹത്തിന് മോഹം ഉണ്ടായത്.

സാനിയ മിര്‍സ ശുഐബിനെ ഖുല്‍ഇലൂടെ ഒഴിവാക്കിയിരുന്നു; സ്ഥിരീകരിച്ച് പിതാവ്

സ്‌കൂളിലെത്തിയ മന്ത്രിക്ക് സല്യൂട്ട് നല്‍കിയത് മകന്‍, ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി

ആലമ്പള്ളത്തേക്കുള്ള മടങ്ങിവരവ് എളുപ്പമായിരുന്നില്ല. പാലക്കാട്ടു നിന്ന് നെന്മാറയില്‍ വന്നിറങ്ങിയപ്പോള്‍ യൂസഫിന് അന്ധാളിപ്പായി. ബസ്സ്റ്റാന്റും കെട്ടിടങ്ങളും കണ്ട് അമ്പരന്നു. അവിടെ നിന്ന് അടിപ്പെരണ്ടയിലേക്കുള്ള ബസ്സില്‍ കയറി ആലമ്പള്ളത്തേക്കു നടക്കുമ്പോള്‍ നാടിനു വന്ന മാറ്റം മനസ്സിലാക്കാന്‍ പാടു പെടേണ്ടി വന്നു. സ്വന്തം വീട് നിന്നിരുന്ന സ്ഥലം പോലും തിരിച്ചറിയാനായില്ല. പരിചിതമുഖങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചി ല്ല. എല്ലാ വീടുകളിലും കയറി മക്കളെ അന്വേഷിച്ചു. ഒടുവില്‍ മൂത്ത മകളും കുടുംബവും താമസിക്കുന്ന വീട് കണ്ടെത്തി. യൂസഫിനെ തിരിച്ചറിയാന്‍ മകള്‍ക്കു പോലും ബുദ്ധിമ്മുട്ടായിരുന്നു. ബാപ്പ എത്തിയ വിവരമറിഞ്ഞ് മറ്റു മക്കളും അവിടേക്ക് എത്തി. അവരോട് മാപ്പു ചോദിക്കാനേ യൂസഫിന് കഴിയുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യ പാത്തുമ്മ 27 വര്‍ഷം മുമ്പ് മരണമടഞ്ഞു. അരീക്കോട്ടുള്ള ഭാര്യയേയും മക്കളേയും യൂസഫ് ഫോണില്‍ വിളിച്ച് ആദ്യബന്ധത്തിലെ മക്കളെ പരിചയപ്പെടുത്തി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ബാപ്പയെ തിരിച്ചു കിട്ടിയ ആഹ്ലാദത്തിലാണ് മക്കളുടെ കുടുംബങ്ങള്‍. തനിക്കൊപ്പം തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ചാമി എന്ന സുഹൃത്തിനെയാണ് യൂസഫ് ആദ്യം തിരക്കിയത്. മരിച്ചു പോയെന്ന് മറുപടി കിട്ടി. രണ്ടു ദിവസം അവര്‍ക്കൊപ്പം താമസിച്ച് അരീക്കോട്ടേക്ക് തന്നെ മടങ്ങാനാണ് യൂസഫിന്റെ തീരുമാനം. പോകുന്നതിനു മുമ്പ് ബാപ്പയും ഉമ്മയും ഭാര്യയും അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിലെത്തി പ്രാര്‍ത്ഥിക്കാനും അദ്ദേഹത്തിന് മോഹമുണ്ട്.

 

Latest News