തിരുവനന്തപുരം- സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ സല്യൂട്ട് നല്‍കി സ്വീകരിച്ചത് മകന്‍. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കൃഷി മന്ത്രി പി. പ്രസാദിനെയാണ് അതേ സ്‌കൂളില്‍ പഠിക്കുന്ന മകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്ലറ്റൂണ്‍ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നല്‍കി സ്വീകരിച്ചത്.
കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പങ്കുവെച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം പേര്‍ അച്ഛനും മകനും ബിഗ് സല്യൂട്ട് നല്‍കി.
വ്യക്തികള്‍ക്ക് ആദായ നികുതി; നിലപാട് വ്യക്തമാക്കി സൗദി ധനമന്ത്രി
സാനിയ മിർസയുമായി വേര്‍പിരിയില്ലെന്ന സൂചനകള്‍ക്കിടെ ഞെട്ടലായി ശുഐബിന്റെ വിവാഹ വാര്‍ത്ത