കോഴിക്കോട് - തെരുവില്‍ തേരാപാരാ ഗതികെട്ടാ പ്രേതങ്ങളായി നടക്കുന്നവരെ ഐ.എന്‍.എല്‍ എന്നു വിളിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
കോഴിക്കോട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാസീം.
പ്രഫ. അബ്ദുള്‍ വഹാബിനെയും എന്‍.കെ അബ്ദുള്‍ അസീസിനെയും ദേശീയ നേതൃത്വം പുറത്താക്കിയതാണ്. വഹാബ് ഐ.എന്‍.എല്‍ എന്നു ഉപയോഗിക്കരുതെന്ന് കോടതിയുടെ സ്റ്റേയും ഉണ്ട്. അതുകൊണ്ട് തന്നെ എതിര്‍ വിഭാഗത്തിന്റെ പല പ്രസ്താവനകളെയും തികഞ്ഞ അവജ്ഞയോടെ അവഗണിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു.
ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സൗഹാര്‍ദ സംഗമം അയോധ്യയില്‍ പ്രതിഷ്ഠ നടക്കുന്ന 22 ന് വൈകീട്ട് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കും. എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ ബി. ഹംസഹാജിയും പങ്കെടുത്തു