തൃശൂര്‍- ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നടന്‍ മോഹന്‍ലാല്‍ തങ്ങളെ മൈന്‍ഡ് ചെയ്തില്ലെന്ന് ആരാധകര്‍. മണിക്കൂറുകളോളം ഞങ്ങള്‍ അദ്ദേഹത്തെ കാത്തുനിന്നു. എന്നിട്ട് ഒന്നു കൈവീശി പോലും കാണിച്ചില്ല. മമ്മൂട്ടി ഞങ്ങളെ കണ്ട് കൈയുയര്‍ത്തി ഹായ് പറഞ്ഞാണ് പോയത്. മോഹന്‍ലാല്‍ ഇങ്ങനെ ചെയ്യരുതായിരുന്നു- ഒരു ആരാധകന്‍ പറഞ്ഞു.
ആരാധകരുടെ പ്രതിഷേധം പങ്കുവെക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒന്നു മുഖം കാണിച്ചെങ്കിലും പോകാമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ പോലും അദ്ദേഹം തയാറായില്ല. ഞങ്ങള്‍ക്ക് വളരെ സങ്കടമായി ലാലേട്ടന്‍ ഇങ്ങനെ ചെയ്തത്. ഒരിക്കലും ലാലേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. രാവിലെ എട്ടു മണിക്ക് വന്ന് വെയ്റ്റ് ചെയ്യുകയായിരുന്നു. ആ ഗ്ലാസ്സൊന്ന് താഴ്ത്തിക്കൂടെ.. വയസ്സായ ആളുകളടക്കം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു- ഒരു വീട്ടമ്മ പറഞ്ഞു.