പാലക്കാട് - കഞ്ചിക്കോട് 1.88 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച പണമാണ് കസബാ പോലീസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാം എന്നിവര്‍ അറസ്റ്റിലായി. കാറില്‍ നിന്ന് പിടികൂടിയത് ബിസിനസുമായി ബന്ധപ്പെട്ട പണമാണെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ വിവരം. എന്നാല്‍ ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.