തൊടുപുഴ-ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചിന്നക്കനാലിലെ റിസോര്‍ട്ട് രജിസ്ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുക്കുന്നത്. വിജിലന്‍സ് ഓഫീസില്‍ ഹാജരാകുമെന്ന് മാത്യു കുഴല്‍നാടന്‍ അറിയിച്ചു.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴല്‍നാടനെതിരെ സിപിഎം ഭൂമിയിലെ ക്രമക്കേട് ഉയര്‍ത്തിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലില്‍ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തില്‍ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വില 3.5 കോടിയാക്കി കാണിച്ചുവെന്നായിരുന്നു ആക്ഷേപം.