ജിദ്ദ- കൊച്ചി വിമാനത്താവളം അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹാജിമാരില്‍ ഭൂരിഭാഗവും മലബാറില്‍നിന്നുള്ളവരായതിനാല്‍ ഹാജിമാരുടെ മടക്കയാത്ര കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാറ്റണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ് മന്ത്രിക്കും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനിടയിലും ഹാജിമാരുടെ യാത്ര മുടങ്ങാതിരിക്കാന്‍ അവരെ തിരുവനന്തപുരത്തെത്തിച്ച സര്‍ക്കാരിന്റെയും ഹജ് കമ്മിറ്റിയുടേയും പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹജിന്റെ കാര്യത്തില്‍ 100 ശതമാനവും സൗദി സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. ഹാജിമാര്‍ അല്ലാഹുവിനോടും അതിനു സൗകര്യം പാകപ്പെടുത്തി തന്ന ഭരണാധികാരികളോടും നന്ദി പ്രകടിപ്പിക്കണം. ഭാവി ജിവിതം നന്മയില്‍ അധിഷ്ഠിതമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദഹം അഭ്യര്‍ഥിച്ചു.
പുതിയ സാഹചര്യത്തില്‍ സുന്നി ഐക്യത്തില്‍ പുരോഗതിയുണ്ടാവുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആശയങ്ങളെ ഒന്നാക്കാന്‍ ലോകത്ത് ആര്‍ക്കും സാധിക്കില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഒറ്റ സമൂഹമാക്കുവായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഒറ്റ ആശയക്കാര്‍ മാത്രമായുണ്ടാവില്ല. വ്യത്യസ്ത ആശയം വെച്ചു പുലര്‍ത്തുന്നവര്‍ അതേ ആശയത്തില്‍നിന്നുകൊണ്ടു തന്നെ പരസ്പരം സഹകരിക്കുകയെന്നുള്ളതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.