ചങ്ങരംകുളം-പ്രസിദ്ധമായ കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ഇതോടെ ജനങ്ങള്‍ ചിതറിയോടി. അപകടത്തില്‍ 25ലധികം പേര്‍ക്കു പരിക്കേറ്റു. എഴുന്നെള്ളിപ്പിനിടെയാണ് ആയില്‍ ഗൗരിനന്ദന്‍ എന്ന ആന ഇടഞ്ഞത്.
വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ആന തിരിഞ്ഞതോടെ ആളുകള്‍ ഭയന്നോടി വീണതാണ് അപകടത്തിനു കാരണം. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉത്സവ
സ്ഥലത്തുണ്ടായിരുന്ന ഏബിള്‍ക്യൂര്‍ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കി. പരിക്കേറ്റ അഞ്ചു പേരെ ഉത്സവ സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനയെ പിന്നീട് സംഭവ സ്ഥലത്തു തന്നെ പാപ്പാന്‍മാര്‍ ചേര്‍ന്നു തളച്ചു. കൂട്ടം കൂടി നിന്ന ആളുകള്‍ ചിതറിയോടിയതോടെ പലരും കൂട്ടത്തോടെ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍
സൗദിയില്‍നിന്ന് ശേഖരിച്ച 38 ലക്ഷവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി