കൊച്ചി- മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയെ പട്ടാമ്പി സർക്കാർ സംസ്‌കൃത കോളേജിലേയ്ക്ക് സ്ഥലം മാറ്റി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്താൽ ആണ് കോളേജ് വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി സ്ഥലംമാറ്റഉത്തരവിറക്കിയത്. മാസങ്ങളായി മഹാരാജാസിൽ തുടർച്ചയായി അരങ്ങേറുന്ന വിവാദങ്ങളുടെ തുടർച്ചയാണ് പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ പേര് എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുമായി ഉണ്ടായ വിവാദം മുതലാണ് പ്രിൻസിപ്പൽ അന്വേഷണ മുനയിലായത്. ആദ്യം ആർഷോയെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയ പ്രിൻസിപ്പൽ പിന്നീട് മലക്കംമറിഞ്ഞ് ആർഷോയെ ന്യായീകരിച്ച് രംഗത്തുവന്നു.
തുടർന്നിങ്ങോട്ട് ക്യാമ്പസിൽ അധ്യാപകരും വിദ്യാർഥികളും പല ചേരികളിലായി നിരവധി വിവാദങ്ങൾ അരങ്ങേറി. ഒടുവിൽ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റ സംഭവത്തെ തുടർന്ന് കോളേജ് അനിശ്ചിതമായി അടച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ ഉത്തരവിറങ്ങിയത്.