കാസറകോട്- തനിമ കലാസാഹിത്യവേദി കെഫിയ എന്ന പേരില്‍ ഫലസ്തീന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഇസ്രായിലിന്റെ പാലസ്തീന്‍ അധിനിവേശത്തിന്റെ കഥ പറയുന്ന 'ഫര്‍ഹ' , ഇസ്രായേല്‍ നിര്‍മിച്ച അപാര്‍തിടിന്റെ മതില്‍ ('Wall of apartheid ' )എന്ന് വിളിക്കപ്പെടുന്ന മതിലിനാല്‍ വേര്‍തിരിക്കപ്പെട്ട പലസ്തീന്‍ നഗരത്തില്‍ ജീവിക്കുന്നവരുടെ കഥ പറയുന്ന '200 മീറ്റര്‍' തുടങ്ങിയ സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
ജനുവരി 27 ന് ശനിയാഴ്ച കാസര്‍കോട് ഡയലോഗ് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം രാവിലെ 10 മണിക്ക് തുടങ്ങും.
മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് വി.എം.മുനീര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
സിനിമാ പ്രദര്‍ശന ശേഷം നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ സുബിന്‍ ജോസും, ക്യൂറേറ്റര്‍ അബുത്വാഈയും സംസാരിക്കും.
ഡോ. അബ്ദുല്‍ സത്താര്‍ എ.എയും അഷ്‌റഫലി ചേരങ്കൈയും പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്യും. പ്രവേശനം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ റജിസ്റ്റര്‍ ചെയ്യണം.
രജിസ്‌ട്രേഷന് കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാം. മൊബൈല്‍: 9446596712, 8089865716