കൊല്ലം- ഭാര്യാ വീട്ടുകാരെ സുഖിപ്പിക്കാന്‍ ഭാര്യയുടെ നാട്ടിലേക്ക് ഒരാള്‍ എം.എല്‍.എയെ സ്വാധീനിച്ച് ബസ് അനുവദിപ്പിച്ചതായി ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാര്‍.
'ഒരാള്‍ കണ്ണൂരിനപ്പുറത്തേക്കുള്ള സ്ഥലത്തേക്ക് വണ്ടിക്ക് അപേക്ഷിച്ചു. സ്ഥലത്തെ എം.എല്‍.എയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ വണ്ടി കൊടുത്തു. ബസ് ഓടിക്കുന്ന സ്ഥലത്തേക്ക് ഞാന്‍ കണക്ക് നോക്കിയപ്പോള്‍, മാസത്തില്‍ നാല് പേരാണ് ബസ് ട്രിപ്പ് ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് അങ്ങോട്ടേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്'.
'അന്വേഷിച്ചപ്പോള്‍ എം.എല്‍.എക്ക് വേണ്ടപ്പെട്ടയാള്‍ അങ്ങോട്ടേക്ക് കല്യാണം കഴിച്ചു. അയാള്‍ക്ക് അയാളുടെ ഭാര്യ വീട്ടുകാരുടെ മുന്നില്‍ ഒന്ന് ആളാകാന്‍ വേണ്ടി ഒരു ബസ് എം.എല്‍.എയെ സ്വാധീനം ചെലുത്തി വാങ്ങിച്ചു. ഈ ബസ് കെ.എസ്.ആര്‍.ടി.സിയെ തിന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഓടിക്കണമോ എന്ന് നാട്ടുകാരും ജീവനക്കാരും ഒരുപോലെ ചിന്തിക്കണം. കെ.എസ്.ആര്‍.ടി.സിക്ക് ഫാന്‍സ് ഉണ്ട്. ആനവണ്ടി ഫാന്‍സൊക്കെയുണ്ട്. അവര്‍ ചിന്തിക്കേണ്ട കാര്യം, ഇത് നിലനില്‍ക്കണമെങ്കില്‍ ചില നല്ല നടപടികള്‍ ചെയ്യണം'- മന്ത്രി പറഞ്ഞു.
'എം.എല്‍.എമാരെ വിഷമിപ്പിച്ചും പഞ്ചായത്ത് മെമ്പര്‍മാരെ നാണം കെടുത്തിയും പൊതുപ്രവര്‍ത്തകരെ അപമാനിച്ചുമല്ല നടത്താന്‍ പോകുന്നത്. കണ്ണൂരേക്ക് പോകുന്ന വണ്ടി നഷ്ടമാണെന്ന് മനസിലായാല്‍ ആ വണ്ടി എവിടെ വരെ കളക്ഷനുണ്ടെന്ന് നോക്കും. തലശേരി വരെ അല്ലെങ്കില്‍ കോഴിക്കോട് വരെ കളക്ഷനുണ്ടെങ്കില്‍ ആ ബസ് അവിടെ വച്ച് നിര്‍ത്തും. അത് മതി, അതിനപ്പുറത്തേക്ക് ഈ വണ്ടി ആവശ്യമില്ലാത്തത് കൊണ്ടല്ലേ അരും കയറാത്തത്. ആവശ്യമുണ്ടെങ്കില്‍ ബസ് നിറഞ്ഞ് പോകില്ലേ'- ഗണേഷ് കുമാര്‍ ചോദിച്ചു.
സാനിയ മിർസയുമായി വേര്‍പിരിയില്ലെന്ന സൂചനകള്‍ക്കിടെ ഞെട്ടലായി ശുഐബിന്റെ വിവാഹ വാര്‍ത്ത