നെടുമ്പാശേരി-സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങി കാണാതായ ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയെ മൂന്നു മാസം പിന്നിടുമ്പോഴും കണ്ടെത്താനായില്ല. വിസ ചട്ടലംഘനത്തിന് നാടുകടത്തിയ മൊഹ്‌സിദ്ധിന്‍ ബെയ്ഗ് എന്ന 40 കാരന്‍ കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ക്ക് ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് ബെയ്ഗിന്റെ ഭാര്യ സഹോദരന്‍ പറയുന്നു. ഇയാളെ കുറിച്ച് ഒരു വിവരവും ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ഭാര്യ സഹോദരന്‍ ആരിഫ് കേരളത്തിലെത്തി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കി ഇവിടെ തന്നെ തുടരുകയാണ്.ആരിഫും കൂടെയുള്ള സുഹൃത്തുക്കളും കാണാതായ ബെയ്ഗിന്റെ ചിത്രമുള്ള നോട്ടീസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പതിച്ചു.
ഇതിനിടെ ആലുവ ഭാഗത്ത് ഇയാളെ കണ്ടതായ വിവരത്തെ തുടര്‍ന്ന്
പോലീസും, ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സൗദി അറേബ്യയില്‍ പെയിന്റിങ്ങ് തൊഴിലാളിയായ മൊഹ്‌സിദ്ധിന്‍ ബെയ്ഗ് വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തുകയായിരുന്നു. ഇയാളുടെ മലയാളി സുഹൃത്തുക്കളാണ് നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെ ഏര്‍പ്പാടാക്കിയത്. സഹോദരി ഭര്‍ത്താവിനെ കണ്ടെത്തുന്നതിന് പരാതി നല്‍കി കേരളത്തില്‍ തുടരുന്ന ആരിഫിന് സാമ്പത്തിക പരാധീനത കൊണ്ട് അധികം ഇവിടെ തങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കാണാതായ മൊഹ്‌സിദ്ധിന്‍ ബെയ്ഗിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 6394795152, 9129589318,9580310557 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ആരിഫ് അഭ്യര്‍ഥിച്ചു.
VIDEO മദീനയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത പ്രവാസി അറസ്റ്റില്‍
മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍