കൊച്ചി- ഏകദേശം പത്തു ദിവസം മുമ്പ് ആര്‍.എസ്.എസ് അഖിലേന്ത്യാ സമ്പര്‍ക്ക പ്രമുഖ് ജയകുമാര്‍ജിയില്‍ അക്ഷതം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയും വിമര്‍ശകരെ ആക്ഷേപിച്ചും സംവിധായകന്‍ അഖില്‍ മാരാര്‍.
ഏതൊരു ക്ഷേത്രത്തിലെയും പ്രസാദം പോലെ ആദരവോടെയാണ് അക്ഷതം സ്വീകരിച്ചതെന്നും
വലിയൊരു അംഗീകാരം ആയിരുന്നിട്ട് കൂടി ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നില്ലെന്നും അഖില്‍ മാരാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു .
എന്നാല്‍ ഈ സാഹചര്യത്തില്‍ പോസ്റ്റ് ചെയ്യാതിരിക്കുക ശരിയുമല്ല. മതേതര രാജ്യം എന്നത് ഭരണഘടനയില്‍ വെറും അച്ചടി മഷി ആയി കിടക്കുകയും വര്‍ഗീയത കൊടി കുത്തി വാഴുന്ന മനുഷ്യരുടെ നാടായി രാജ്യം വളരുകയും ചെയ്തത് നില നില്‍ക്കാനായി ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചു വന്ന ജാതി മത പ്രീണനങ്ങളാണ്.
അത് ഭംഗിയായി കൈകാര്യം ചെയ്ത ബിജെപി രാജ്യത്തെ അധികാര കസേരയില്‍ തങ്ങളുടെ സ്ഥാനം ഭദ്രമാക്കി എന്ന് മാത്രം. ഇപ്പോള്‍ തന്നെ കേരളത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും മത വര്‍ഗീയത ആണ് ചര്‍ച്ച. ഫലം എന്താണ് നിങ്ങള്‍ എന്തിനെ എതിര്‍ക്കുന്നുവോ അത് കൂടുതല്‍ ശക്തിപ്പെടും.
രാമ ക്ഷേത്രം വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം പരമോന്നത നീതി പീഠം വിധി പറഞ്ഞ് സമവായത്തില്‍ തീര്‍പ്പ് കല്‍പിച്ചു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. ഇനിയും പഴയ വിഷയങ്ങള്‍ പറഞ്ഞു സമൂഹത്തില്‍ വിഷം കലര്‍ത്തി മനുഷ്യരെ തമ്മിലടിപിക്കുന്ന മതേതര കോമാളികളെ നിങ്ങള്‍ ചെയ്യുന്നത് ഉള്ളില്‍ വര്‍ഗീയത യുടെ ലവലേശം പോലും ഇല്ലാത്ത മനുഷ്യരെ കൂടി വര്‍ഗീയ വാദികള്‍ ആക്കും എന്നതാണ്..
നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി
നിശബ്ദമായി ബിജെപി ഇതെല്ലാം ആസ്വദിക്കുകയാണ്. മീഡിയ ഫണ്‍ എന്ന ചാനളില്‍ മൂന്ന് കഴുതകള്‍ നടത്തുന്ന ഒരു ചര്‍ച്ച കമ്മ്യുണിസ്റ്റുകാരനായ ഒരു ഹിന്ദു കണ്ടാലും അവന്‍ വര്‍ഗീയ വാദി ആയി മാറും.. സത്യത്തില്‍ ഈ മീഡിയ ഫണ്‍ ബിജെപി യുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു എന്ന് തോന്നുന്നു..
അതോടൊപ്പം സുരേഷ് ഗോപി അടുത്ത തവണ തൃശൂര്‍ ജയിക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ ബിജെപി യുടെ സംഘടനാ സംവിധാനം കൊണ്ടോ ആയിരിക്കില്ല.. സഖാക്കളുടെ പ്രചാരണവും പ്രതാപന്റെ വിവരകേടും കൂട്ടത്തില്‍ കുറെ മാധ്യമ കോമരങ്ങളും നടത്തുന്ന കൂത്ത് കൂടി ചേരുമ്പോള്‍ സുരേഷ് ഗോപി ക്യാബിനറ്റ് റാങ്കുള്ള കേന്ദ്ര മന്ത്രി.
സി.പി.എം എന്നും ബിജെപി യുടെ ചങ്കു ആണ്... കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ സിപിഎം നടത്തിയ വിട് വേലയുടെ ഫലമാണ് അവര്‍ക്ക് ലഭിച്ച തുടര്‍ ഭരണം..
അടുത്ത തവണയും സിപിഎ ഭരിച്ചാലും അത്ഭുതപെടണ്ട. ബിജെപി ഭാവി കണ്ടാണ് പ്രവര്‍ത്തിക്കുന്നത്.. അധികാരത്തില്‍ നിന്നും ഇല്ലാതാക്കി കോണ്‍ഗ്രസ്സിനേ പൂര്‍ണമായും തകര്‍ക്കുക ..അധികാരം തുടര്‍ച്ചയായി നല്‍കി കമ്യൂണിസ്റ്റുകാരെ തമ്മിലടുപ്പിച്ച് അവരെയും തകര്‍ക്കുക ..
ഞാന്‍ ഇപ്പോള്‍ ഇത് പറഞ്ഞത്.. മതേതരം എന്ന പേരില്‍ അല്ലെങ്കില്‍ വര്‍ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ വെറുതെ നടന്ന് ഹിന്ദുക്കളുടെ നെഞ്ചില്‍ കയറി അവരെയെല്ലാം ബിജെപി ആക്കി മാറ്റരുത്.. നീ ഒക്കെ എന്തിനാടാ ഈ രാജ്യത്തെ ഹിന്ദു വിനെ അവന്റെ വിശ്വാസത്തിന്റെ പേരില്‍ ചുളുവില്‍ ആര്‍.എസ്.എസില്‍ എത്തിക്കുന്നത്..
അവര്‍ പണി എടുത്തു വളരുന്നുണ്ട്..നീ ഒക്കെ സഹായിക്കുന്ന പണി നിര്‍ത്തു...
എന്‍.ബി ആര്‍ക്കെങ്കിലും മക്കയില്‍ നിന്നുള്ള എന്തെങ്കിലും തരണം എങ്കിലോ വത്തിക്കാനില്‍ നിന്നുള്ള എന്തെങ്കിലും തരണം എന്നുണ്ടെങ്കിലോ ഏറെ സ്‌നേഹത്തോടെ ആദരവോടെ ഞാന്‍ സ്വീകരിക്കും... മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തിന് വേണ്ടി മതം പ്രചരിപ്പിച്ച മനുഷ്യര്‍ക്ക് വേണ്ടി
എവിടെയോ നടക്കുന്ന പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ച ചെയ്തു രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സ്‌നേഹിച്ചു കഴിയുന്ന മനുഷ്യനെ തമ്മിലടിപ്പിക്കുന്നത് കാണുമ്പോള്‍ എങ്ങനെ എഴുതാതിരിക്കും.