ആലപ്പുഴ- മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ രണ്ടര വര്‍ഷമായി അടുപ്പമില്ലെന്നും, തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള അകലം തങ്ങള്‍ക്കിടയിലുണ്ടെന്നും മുന്‍ മന്ത്രി ജി.സുധാകരന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.പണ്ടുണ്ടായിരുന്നത് നല്ല ബന്ധമായിരുന്നു. തന്നെ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമോയെന്ന് അറിയില്ല.പാര്‍ലമെന്റിലേക്ക് നല്ല കാലത്ത് താന്‍ മത്സരിച്ചിട്ടില്ല. മന്ത്രി ആകേണ്ടതില്ല എന്നത് പാര്‍ട്ടി തീരുമാനമാണ്. അത് എന്നെങ്കിലും പാര്‍ട്ടിക്ക് തിരുത്താം. താന്‍ പല കാര്യങ്ങളും ചെയ്തത് കൊണ്ടാണ് ജനങ്ങള്‍ അംഗീകരിക്കുന്നത്. സ്തുതി പാടുന്ന രീതി ഉപയോഗിച്ചിട്ടില്ല.<
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്ന പോലെ വീണ വിജയനെതിരായ ആരോപണത്തിലും പിണറായി വിജയനെ അവിശ്വസിക്കുന്നില്ല. പിണറായി പാര്‍ട്ടിയെക്കാള്‍ വലുതായെന്ന അഭിപ്രായം തനിക്കില്ല. ആര്‍ക്കും കയറി മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. പി.ബി മെമ്പറല്ലാത്ത ഒരാളും കേരളത്തില്‍ മുഖ്യമന്ത്രിയായിട്ടില്ല. കേരളത്തില്‍ വനിതാ മുഖ്യമന്ത്രി വരുന്നത് നല്ല കാര്യമാണ്. ആലപ്പുഴയില്‍ താന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പമാണ്. ഒരു ലാത്തി അടി പോലും കൊള്ളാത്തവര്‍ ആത്മകഥ എഴുതുകയാണ്. മന്ത്രിമാരടക്കം കഥ എഴുതുന്നു. ജീവിതത്തില്‍ ത്യാഗങ്ങളോ അസാമാന്യതയോ ഉണ്ടായാല്‍ ആത്മകഥ എഴുതാം.-സുധാകരന്‍ നയം വ്യക്തമാക്കി.